ചാറ്റല്‍മഴ പോലുമില്ലാതിരുന്ന പ്രദേശത്തെ മിനുട്ടുകള്‍ക്കുള്ളിലാണ് മിന്നല്‍പ്രളയം വിഴുങ്ങിയത്. ചെറുഭൂചലനത്തെ തുടര്‍ന്നുള്ള ഹിമപാതമാണ് മലവെള്ളപ്പാച്ചിലിന് ഇടയാക്കിയതെന്നാണ് വിലയിരുത്തല്‍.
ഹിമതടാക വിസ്ഫോടനം ദുരന്തം ഇരട്ടിയാക്കിയെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്നലെ രാവിലെ 8.40നായിരുന്നു നേപ്പാളിനെ പിടിച്ചുലച്ച മലവെള്ളപ്പാച്ചില്‍.
ഇതിന് മിനുട്ടുകള്‍ക്ക് മുമ്പ് ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ മലനിരകളില്‍ 4.4 തീവ്രത രേഖപ്പെടുത്തിയ ചെറുഭൂചലനം ഉണ്ടായി. മഞ്ഞുരുകല്‍ മൂലം ദുര്‍ബലമായ കൂറ്റന്‍ മഞ്ഞുപാളികള്‍ മലനിരകളില്‍ നിന്ന് താഴെ, ലെന്ഡേ ഖോല നദിയിലേക്ക് പതിച്ചെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
മഞ്ഞുമല പതിച്ച ആഘാതത്തില്‍ ഹിമതടാകവും പൊട്ടിത്തെറിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

