ഭാഷയേയും ഭാവുകത്വത്തേയും നവീകരിക്കുന്നതാണ് വിവർത്തന സാഹിത്യമെന്നും പൊതുമണ്ഡലത്തെ നിരന്തരം നവീകരിക്കാനും പ്രതിരോധ സജ്ജമാക്കാനും അത് സഹായകമാകുന്നുവെന്നും കെ.ജി.എസ്. അഭിപ്രായപ്പെട്ടു. പ്രമുഖ വിവർത്തന സാഹിത്യകാരനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ഇ.കെ.ദിവാകരൻ പോറ്റിയുടെ 21-ാം ചരമ വാർഷികത്തോടനുബന്ധിച്ച് കുഴിക്കാട്ടുശ്ശേരി ഗ്രാമിക സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ നവോത്ഥാന ചരിത്രത്തിന് വിവർത്തനങ്ങളുമായും വായനശാലകളുമായും വലിയ ബന്ധമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകത്തെല്ലായിടത്ത്നിന്നും അസ്വസ്ഥജനകമായ വാർത്തകൾ വരുന്ന കാലത്ത് ഗ്രാമികയെപ്പോലുള്ള ഇടങ്ങളാണ് നിരന്തരം നല്ല വാർത്തകൾ തന്നുകൊണ്ടിരിക്കുന്നത്.
അത് വളരെ പ്രധാനപ്പെട്ട സംഗതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

