ഡൽഹിയിലെ സിജെപി സമരത്തിന് പിന്നാലെ കേരളത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന പിഎസ്സി റാങ്ക് ഹോള്‍ഡര്‍മാരുടെ സമരം സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. വിഷയത്തിൽ പ്രമുഖ താരങ്ങളായ ടൊവിനോ തോമസ്, നസ്ലെൻ എന്നിവർക്ക് പിന്നാലെ നടൻ വിജീഷ് വിജയനും തന്റെ പ്രതികരണം രേഖപ്പെടുത്തി.
“ഇത് നീറ്റ് Vs കേരള പിഎസ്സി അല്ല. ഇത് നീറ്റും കേരള പിഎസ്സിയും ആണ്.
ഇത് നീതിപൂര്‍വ്വവും സുതാര്യവും ഉത്തരവാദിത്തം ഉള്ളതുമായ ഒരു സംവിധാനം അര്‍ഹിക്കുന്ന ഓരോ വിദ്യാര്‍ഥിയെ സംബന്ധിച്ചും ഉള്ള കാര്യമാണ്. പരീക്ഷ നടത്തിയത് കേന്ദ്രമായാലും സംസ്ഥാനമായാലും ഓരോ വിദ്യാര്‍ഥിയും നീതി അര്‍ഹിക്കുന്നു.
വന്ദേ മാതരം”, എന്നാണ് വിജീഷ് വിജയൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സമരത്തെക്കുറിച്ച് പ്രതികരിച്ചുകൊണ്ട് നേരത്തെ രഞ്ജിനി ഹരിദാസും രംഗത്തെത്തിയിരുന്നു.
താൻ വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അതിനുശേഷം നിലപാട് വ്യക്തമാക്കാമെന്നുമായിരുന്നു അദ്ദേഹം അറിയിച്ചത്. “എല്ലാവർക്കും നമസ്കാരം, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, ഞാൻ ഡൽഹിയിലെ സമരങ്ങളിൽ പങ്കെടുത്തതുമുതൽ, സെക്രട്ടേറിയറ്റിന് മുന്നിൽ ഇപ്പോൾ നടക്കുന്ന കേരള പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരത്തെക്കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ല എന്ന് ചോദിച്ച് നിരവധിയാളുകളാണ് സന്ദേശങ്ങൾ അയക്കുന്നത്.
സത്യം പറഞ്ഞാൽ, നിങ്ങളിലധികം പേരും ഈ വിഷയം ചൂണ്ടിക്കാണിക്കുന്നത് വരെ ഇതിനെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ലായിരുന്നു. ഇപ്പോഴും, വിഷയത്തിന്റെ പൂർണ്ണ രൂപം മനസ്സിലാക്കാൻ തക്ക വിവരങ്ങൾ ഓൺലൈനിൽ ലഭ്യമായിട്ടില്ല.
അതുകൊണ്ട് തന്നെ, ഇത്തരം സാഹചര്യങ്ങളിൽ ചെയ്യേണ്ട ശരിയായ കാര്യം തന്നെയാണ് ഞാൻ ചെയ്യുന്നത്, എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി പഠിക്കാനും മനസ്സിലാക്കാനും ഞാൻ ശ്രമിക്കുകയാണ്.” എന്നാണ് രഞ്ജിനി വ്യക്തമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

