മാരക ലഹരിമരുന്നായ ഹെറോയിനുമായി അസം സ്വദേശികളായ രണ്ട് യുവാക്കൾ ആലുവയിൽ പോലീസിന്റെ പിടിയിലായി. 36 ഗ്രാം ഹെറോയിനാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.
അസം നൗഗാവ് സ്വദേശികളായ വാഹിദുൽ ഇസ്ലാം (30), നിജാമുദീൻ (24) എന്നിവരെയാണ് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘവും ആലുവ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. അസമിൽ നിന്നും ട്രെയിൻ മാർഗ്ഗം ആലുവയിൽ എത്തിയ ശേഷം പെരുമ്പാവൂരിലേക്ക് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്ന പ്രതികളെ ചാലക്കൽ വെച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ബാഗിനുള്ളിൽ മൂന്ന് സോപ്പുപെട്ടി ബോക്സുകളിലായാണ് ലഹരിമരുന്ന് ഒളിപ്പിച്ചിരുന്നത്. ലഹരിമരുന്ന് വിൽപ്പന പൂർത്തിയാക്കി അന്നുതന്നെ അസമിലേക്ക് മടങ്ങിപ്പോകാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പോലീസ് വ്യക്തമാക്കി.
ഒരു ബോക്സ് ഹെറോയിൻ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയ്ക്കാണ് ഇവർ വിപണിയിൽ വിറ്റിരുന്നത്. ചെറിയ കുപ്പികളിലാക്കി ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലായിരുന്നു ഇവരുടെ പ്രധാന കച്ചവടം.
പ്രതികളിൽ നിന്ന് മയക്കുമരുന്ന് വാങ്ങുന്ന മറ്റ് വ്യക്തികളെക്കുറിച്ചുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്. പെരുമ്പാവൂർ എഎസ്പി ഹാർദിക് മീണ, ആലുവ ഡിവൈഎസ്പി ബൈജു പൗലോസ്, സർക്കിൾ ഇൻസ്പെക്ടർ പി.എം ഷമീർ, എസ്ഐ രഞ്ജിത്ത് മാത്യു, എഎസ്ഐമാരായ കെ.എ.
നൗഷാദ്, പി.എ. അബ്ദുൽ മനാഫ്, ശ്രീജ, സീനിയർ സിപിഒമാരായ ടി.എ.
അഫ്സൽ, ഷിഹാബ് റോബിൻ ജോയ്, നിസാമുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് ഈ കേസ് അന്വേഷിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

