പ്രമുഖ താരം സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്ത പുതിയ ചലച്ചിത്രം ‘മണ്ടാടി’ സെപ്റ്റംബർ 10ന് തിയറ്ററുകളിലെത്തി. ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ താരം മഹിമ നമ്പ്യാർ ആണ് നായികയായെത്തിയിരിക്കുന്നത്.
ആർഎസ് ഇൻഫോടെയ്ൻമെൻ്റിന്റെ ബാനറിൽ എൽറെഡ് കുമാർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. കടലോര പശ്ചാത്തലത്തിൽ ഒരുക്കിയ ഒരു ആക്ഷൻ ഡ്രാമയാണ് ‘മണ്ടാടി’.
100 കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഈ സെയിലിംഗ് ബോട്ട് മത്സരത്തിലെ മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് ‘മണ്ടാടി’.
സൂരിയെ വളരെ മാസ് ലുക്കിലാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. തെലുങ്ക് താരം സുഹാസ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ തമിഴ്നാട് വിതരണാവകാശം റെഡ് ജയന്റ് മൂവീസ് സ്വന്തമാക്കിയപ്പോൾ, കേരളത്തിലെ വിതരണം നിർവ്വഹിച്ചത് ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ആണ്. ഐമാക്സ് (IMAX) റിലീസായും ചിത്രം പ്രദർശനത്തിനെത്തിയിട്ടുണ്ട്.
‘സെൽഫി’ക്ക് ശേഷം മതിമാരൻ പുകഴേന്തി സംവിധാനം ചെയ്ത ചിത്രമാണിത്. തമിഴിലും തെലുങ്കിലുമായാണ് ചിത്രം റിലീസ് ചെയ്തത്.
ആഗോളതലത്തിൽ മികച്ച കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. ‘മണ്ടാടി’ ആഗോളതലത്തിൽ ഇതുവരെ 112 കോടി രൂപയാണ് സ്വന്തമാക്കിയത്.
ഇതിൽ ഇന്ത്യയിൽ നിന്ന് മാത്രം 96 കോടി രൂപ ചിത്രം നേടിയിട്ടുണ്ട്. ഇന്ത്യയിൽ നിന്ന് നാല് കോടി കൂടി ലഭിച്ചാൽ 100 കോടി എന്ന മാന്ത്രിക സംഖ്യ രാജ്യത്ത് മാത്രമായി ചിത്രം പിന്നിടും.
സൂരിക്ക് പുറമെ പ്രശസ്ത നടൻ സത്യരാജ് ചിത്രത്തിൽ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കൂടാതെ മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിലെത്തുന്നു.
ദേശീയ പുരസ്കാര ജേതാവ് ജി വി പ്രകാശ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നു. എസ് ആർ കതിർ ഛായാഗ്രഹണവും പ്രദീപ് ഇ രാഘവ് ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

