ഡിജിറ്റൽ സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ദൈനംദിന ജോലിയിൽ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാൻ സഹായിക്കുന്ന ജെമിനി സ്കിൽസ് (Gemini Skills) ഫീച്ചറുമായി ഗൂഗിൾ. 2026 മേയിലാണ് ഗൂഗിൾ ഈ സംവിധാനം ഔദ്യോഗികമായി അവതരിപ്പിച്ചത്.
നിരന്തരം ഉപയോഗിക്കുന്ന നിർദ്ദേശങ്ങൾ (Prompts) ഓരോ തവണയും വീണ്ടും ടൈപ്പ് ചെയ്യുന്നതിന് പകരം, മുൻകൂട്ടി തയ്യാറാക്കിയ ടെംപ്ലേറ്റുകളായി സംരക്ഷിച്ചു വെക്കാനും ആവശ്യാനുസരണം പുനരുപയോഗിക്കാനും ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കുന്നു. ഗൂഗിളിന്റെ പരീക്ഷണാത്മക എഐ വർക്ക്സ്പേസ് ആയ ജെമിനി സ്പാർക്ക് (Gemini Spark) അടിസ്ഥാനമാക്കിയാണ് ഇത് പ്രവർത്തിക്കുന്നത്.
ഈ സേവനം ലഭ്യമാകുന്നതിനായി ഉപയോക്താക്കൾക്ക് അനുയോജ്യമായ ഗൂഗിൾ എഐ സബ്സ്ക്രിപ്ഷൻ ആവശ്യമാണ്. യുഎസിൽ AI Pro അല്ലെങ്കിൽ AI Ultra പ്ലാനുകളിലും, മറ്റ് മുൻനിര വിപണികളിൽ AI Ultra പ്ലാനിലുമാണ് ഈ സേവനം ക്രമീകരിച്ചിരിക്കുന്നത്.
പ്രധാന എഐ സ്കില്ലുകളും സവിശേഷതകളും
ക്രോം ബ്രൗസറിൽ `chrome://skills/yourSkills` എന്ന വിലാസത്തിൽ പ്രവേശിച്ചോ ബ്രൗസർ മെനുവിലെ Browse skills ഓപ്ഷൻ വഴിയോ പുതിയ എഐ സ്കില്ലുകൾ ക്രമീകരിക്കാം. സോഴ്സ് ട്രേസർ (Source Tracer)
ഓൺലൈൻ വിവരങ്ങളുടെ വിശ്വസനീയത ഉറപ്പുവരുത്താൻ ഈ സ്കിൽ സഹായിക്കുന്നു.
സാധാരണ ബ്ലോഗുകളോ വാർത്താ സംഗ്രഹങ്ങളോ ഒഴിവാക്കി, ഒരു സ്ഥിതിവിവരക്കണക്കിന്റെയോ ഡാറ്റയുടെയോ അടിസ്ഥാന സ്രോതസ്സ് (Primary Source) കണ്ടെത്തി നൽകുകയാണ് ഇത് ചെയ്യുന്നത്. അക്കാദമിക് പേപ്പറുകൾ, ഗവൺമെന്റ് ഡാറ്റാബേസുകൾ, കോർപ്പറേറ്റ് റിപ്പോർട്ടുകൾ, ഔദ്യോഗിക വാ വാർത്താക്കുറിപ്പുകൾ എന്നിവ വിശകലനം ചെയ്ത് വിവരങ്ങൾ എത്രത്തോളം കൃത്യമാണെന്ന് പരിശോധിക്കാൻ ഇതിലൂടെ സാധിക്കും.
സ്പെക് കമ്പെയർ (Spec Compare)
വിവിധ ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെ സവിശേഷതകൾ കൃത്യമായി താരതമ്യം ചെയ്യാൻ ഈ സ്കിൽ സഹായിക്കുന്നു. ക്രോം ബ്രൗസറിലെ വിവിധ ടാബുകളിൽ തുറന്നിരിക്കുന്ന ഉൽപ്പന്നങ്ങളുടെ വില, സവിശേഷതകൾ, പ്രകടനം, ബാറ്ററി ലൈഫ്, ക്യാമറ എന്നിവ അടിസ്ഥാനമാക്കി അവയെ വശങ്ങളിലായി പട്ടികപ്പെടുത്തി (Side-by-side table) വിശകലനം ചെയ്യാൻ ഈ സംവിധാനത്തിന് കഴിയും.
ഇതിന് പുറമേ, വ്യക്തിഗത ആവശ്യങ്ങൾക്കായി ക്രമീകരിക്കാവുന്ന ജെമിനി ജെംസ് (Gemini Gems) സംവിധാനവും ലഭ്യമാണ്. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ലേണിംഗ് കോച്ച് (Learning Coach) ഗൂഗിളിന്റെ LearnLM സാങ്കേതികവിദ്യയിലാണ് പ്രവർത്തിക്കുന്നത്.
സങ്കീർണ്ണമായ പഠന വിഷയങ്ങളെ ലളിതമായ ഘട്ടങ്ങളാക്കി മാറ്റി പഠനം കൂടുതൽ എളുപ്പമാക്കാൻ ഈ ഫീച്ചർ സഹായിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

