തിരുവനന്തപുരം മേഖല കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയന് (മില്‍മ) ഭരണസമിതിയുടെ കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ കനത്ത സാമ്പത്തിക ക്രമക്കേടുകളും ഗുരുതര അഴിമതിയും നടന്നിട്ടുണ്ടെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്. യൂണിയന് പിരിച്ചുവിട്ടുകൊണ്ട് ക്ഷീരവികസന വകുപ്പ് ഡയറക്ടർ പുറത്തിറക്കിയ ഉത്തരവിലാണ് ഈ ഞെട്ടിക്കുന്ന കണ്ടെത്തലുകളുള്ളത്.
ഭരണസമിതിയുടെ ഔദ്യോഗിക കാലാവളയിലുടനീളം വ്യാപകമായ സ്വജനപക്ഷപാതവും അഴിമതിയുമാണ് നടന്നതെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. ജീവനക്കാരുടെ സ്ഥലംമാറ്റം, പ്രമോഷന്, പുതിയ നിയമനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ഭരണസമിതിയുടെ ഭാഗത്തുനിന്നും കടുത്ത നിയമവിരുദ്ധ ഇടപെടലുകളാണ് ഉണ്ടായത്.
കൂടാതെ, തീര്‍ത്ഥാടന കാലത്ത് ശബരിമല സന്നിധാനം സ്റ്റോറിലേക്ക് വിതരണത്തിനായി അയച്ച ഉയര്‍ന്ന ഗുണമേന്മയുള്ള നെയ്യ് വഴിമധ്യേ മാറ്റിമറിച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനുപകരം തമിഴ്നാട്ടില്‍ നിന്നും എത്തിച്ച നിലവാരം കുറഞ്ഞ നെയ്യ് ടിന്നുകളിലാക്കി വിതരണം ചെയ്തെന്ന ഗുരുതരമായ ആക്ഷേപവും ഉത്തരവിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

