വീടുകളിലെ പുൽത്തകിടികൾ പരിപാലിക്കുന്നത് കൂടുതൽ എളുപ്പമാക്കുന്നതിനായി പുതിയ ഫ്ലാഗ്ഷിപ്പ് റോബോട്ടിക് ലോൺ മോവർ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. എക്യുപ് എക്സ്പോ ഫെസ്റ്റ് 2026 വേദിയിലാണ് സൺസീക്കർ എലൈറ്റ് തങ്ങളുടെ ഏറ്റവും പുതിയ മോഡലായ സൺസീക്കർ എലൈറ്റ് എക്സ്8 പ്ലസ് ഒപ്പം സ്റ്റാൻഡേർഡ് എക്സ്8 മോഡലും പ്രദർശിപ്പിച്ചത്.
സങ്കീർണ്ണമായ ഭൂപ്രകൃതികളിലും തടസ്സങ്ങളില്ലാതെ പ്രവർത്തിക്കാനുള്ള അത്യാധുനിക സെൻസിങ്, നാവിഗേഷൻ സംവിധാനങ്ങളാണ് ഈ പുതിയ റോബോട്ടിക് ലോൺ മോവറിലുള്ളത്. പരമ്പരാഗത ലോൺ മോവറുകൾ ഉപയോഗിക്കുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ചരിവുകളും പരുക്കൻ ഭൂപ്രകൃതിയും.
എന്നാൽ ഇതിന് പരിഹാരമായാണ് എടിസി പ്രോ (ATC Pro) സിസ്റ്റം അവതരിപ്പിച്ചിരിക്കുന്നത്. എക്സ്8 പ്ലസ് മോഡലിലെ ഓൾ വീൽ ഡ്രൈവ് (AWD), റിയർ-വീൽ സ്റ്റീയറിങ്, ഫോർ-വീൽ സസ്പെൻഷൻ സിസ്റ്റം എന്നിവയുടെ സംയോജനം പരുക്കൻ ഭൂപ്രകൃതിയെ എളുപ്പത്തിൽ കീഴടക്കാൻ സഹായിക്കുന്നു.
39 ഡിഗ്രി വരെ കുത്തനെ യുള്ള മലനിരകളെയും ചരിവുകളെയും ഇത് അനായാസം നേരിടും. മികച്ച നാവിഗേഷനായി ഇതിൽ എഒനാവി 3.0 (AONavi 3.0) സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.
എൻആർടികെ (nRTK), സോളിഡ്-സ്റ്റേറ്റ് ലിഡാർ (LiDAR) മോഷൻ സെൻസിങ്, വിഷൻ എഐ (Vision AI) എന്നിവയുടെ സംയോജനം ഇതിന് മികച്ച നാവിഗേഷൻ ശേഷി നൽകുന്നു. പൂന്തോട്ടങ്ങളോ മറ്റ് തടസ്സങ്ങളോ തിരിച്ചറിഞ്ഞ് സുരക്ഷിതമായി പ്രവർത്തിക്കാൻ ലിഡാർ, വിഷൻ സപ്പോർട്ട് സഹായിക്കുന്നു.
കൂടാതെ, രാത്രിയിലും പകലും ഒരുപോലെ പ്രവർത്തിക്കുന്ന ഇൻഫ്രാറെഡ് ക്യാമറയും ഇതിലുണ്ട്. മൃഗങ്ങളെ തിരിച്ചറിയാനുള്ള സംവിധാനമുള്ളതിനാൽ ലോൺ മോവർ പ്രവർത്തിക്കുമ്പോൾ ജീവജാലങ്ങൾക്ക് അപകടം വരാതെ തടയാൻ സാധിക്കും.
15.4 ഇഞ്ചാണ് ഈ മോഡലുകളുടെ കട്ടിങ് വീതി. ഇത് ഓരോ പാസിലും കൂടുതൽ സ്ഥലം കവർ ചെയ്യാൻ സഹായിക്കുന്നു.
0.8 ഇഞ്ച് മുതൽ 5 ഇഞ്ച് വരെ പുല്ലിന്റെ നീളം കൃത്യമായി വെട്ടിയൊതുക്കാം. മണിക്കൂറിൽ 1.3 മൈൽ വേഗതയിൽ പ്രവർത്തിക്കുന്ന ഇതിൽ 15Ah ബാറ്ററിയാണ് നൽകിയിരിക്കുന്നത്.
IPX6 ജല പ്രതിരോധ ശേഷിയുള്ളതിനാൽ ചെറിയ മഴയിലും തടസ്സമില്ലാതെ പ്രവർത്തിക്കാൻ ഈ യന്ത്രത്തിന് സാധിക്കും. പുൽത്തകിടികളുടെ അരികുകൾ ഭംഗിയായി വെട്ടുന്നതിനായി എഡ്ജ്സീറോ 2.0 (EdgeZero™ 2.0) സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബ്ലേഡ് നീട്ടിവെക്കാതെ തന്നെ അഞ്ച് ലെവലുകളിൽ ബ്ലേഡ് ക്രമീകരിക്കാൻ എക്സ്8 പ്ലസ് സഹായിക്കുന്നു. എക്യുപ് എക്സ്പോ ഫെസ്റ്റ് 2026-ൽ അവതരിപ്പിച്ച എക്സ്8 പ്ലസ് കൂടാതെ എക്സ് ജെൻ 2 (X Gen 2) കളക്ഷനിലെ എക്സ്5, എക്സ്7, എക്സ്7 പ്ലസ് തുടങ്ങിയ പുതിയ മോഡലുകളും സൺസീക്കർ എലൈറ്റ് പ്രദർശിപ്പിച്ചിട്ടുണ്ട്.
ഉപഭോക്താക്കളുടെ ആവശ്യാനുസരണം ചെറിയ പുൽത്തകിടികൾക്കായി എക്സ്4 മോഡലും, വലിയ ഭൂപ്രദേശങ്ങൾക്കായി എക്സ്9, എക്സ്9 പ്ലസ് മോഡലുകളും കമ്പനിയുടെ പോർട്ട്ഫോളിയോയിലുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

