ദീപാവലി സീസണിന്റെ തിളക്കം വർധിപ്പിക്കുന്നതിനായി യു.എ.ഇയിൽ പ്രത്യേക ക്ലോസ് സെറ്റിങ് ഡയമണ്ട് ആഭരണ ശേഖരം അവതരിപ്പിച്ച് ഭീമ ജ്വല്ലേഴ്സ്. “ആര്യ ബൈ ഡാസിൽ” (Aarya by Dazzle) എന്ന പേരിലാണ് പുതിയ കളക്ഷൻ വിപണിയിലെത്തിച്ചിരിക്കുന്നത്.
മികച്ച നിർമ്മാണ വൈഭവവും ആകർഷകമായ രൂപഭംഗിയും ഒപ്പം ആദായകരമായ വിലയും ഒരേസമയം സംയോജിപ്പിക്കുന്ന 22 കാരറ്റ് ആഭരണങ്ങളാണ് ഈ പ്രത്യേക ശേഖരത്തിലുള്ളത്. ഡയമണ്ടിന് പിന്നിലായി നൽകിയിട്ടുള്ള ഗോൾഡ് ഫോയിൽ ആഭരണങ്ങൾക്ക് കൂടുതൽ തിളക്കവും പ്രൗഢിയും സമ്മാനിക്കുന്നുണ്ട്.
നിലവിൽ ദുബായ് അൽ ബർഷ, അബുദാബി മദീനത് സയദ് ഷോപ്പിങ് സെന്റർ എന്നിവിടങ്ങളിലെ ഭീമ ഷോറൂമുകളിൽ ഈ ആഭരണങ്ങൾ ലഭ്യമാണ്. കൂടാതെ, ഒക്ടോബർ 24-ന് ഷാർജ റോള്ള, 25-ന് ദുബായ് കരാമ സെന്റർ, 31-ന് ഷാർജ ലുലു മുവൈല സ്റ്റോറുകൾ എന്നിവിടങ്ങളിൽ നേരിട്ടെത്തുന്ന ഉപഭോക്താക്കൾക്കും ഈ പുതിയ ശേഖരം ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
“വെളിച്ചത്തിന്റെയും സമൃദ്ധിയുടെയും ഒരുമയുടെയും ആഘോഷമാണ് ദീപാവലി. ഈ ആഘോഷ സീസൺ ആര്യ ബൈ ഡാസിലിന്റെ അവതരണത്തോടെയാണ് ഞങ്ങൾ തുടങ്ങുന്നത്.
എല്ലാവർക്കും ഭീമ കുടുംബത്തിന്റെ ദീപാവലി ആശംസകൾ.” – ഭീമ ജ്വല്ലേഴ്സ് ഡയറക്ടർ യു. നാഗരാജ റാവു വ്യക്തമാക്കി.
ദുബായ്, ഷാർജ, അബുദാബി എന്നിവിടങ്ങളിലായി ആകെ 7 ഷോറൂമുകളാണ് ഭീമ ജ്വല്ലേഴ്സിനുള്ളത്. പരമ്പരാഗതവും ആധുനികവുമായ രീതിയിലുള്ള സ്വർണം, ഡയമണ്ട്, അൺകട്ട്, പ്ലാറ്റിനം ജ്വല്ലറികൾ എന്നിവയുടെ വലിയ ശേഖരം തന്നെ ബ്രാൻഡ് ഉപഭോക്താക്കൾക്കായി ഒരുക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

