കൈപ്പട്ടൂർ സെന്റ് ജോർജസ് മൗണ്ട് ഹൈസ്കൂളിൽ രാജ്യാന്തര ലഹരി വിരുദ്ധ ദിനാചരണം വിപുലമായ പരിപാടികളോടെ ആചരിച്ചു. തിരുവിതാംകൂർ നാട്ടറിവ് പഠന കേന്ദ്രം ഡയറക്ടർ അഡ്വ.
സുരേഷ് സോമ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ യുവതലമുറയുടെ പങ്ക് വ്യക്തമാക്കുന്നതായിരുന്നു ചടങ്ങ്.
വിദ്യാലയത്തിൽ പുതുതായി രൂപീകരിച്ച വിമുക്തി ക്ലബ്ബിന്റെ ഉദ്ഘാടനം പത്തനംതിട്ട പോലീസ് സബ് ഇൻസ്പെക്ടർ കെ.ബി.
അജി നിർവഹിച്ചു. ചടങ്ങിൽ പ്രധാനധ്യാപിക കവിത വി കുറുപ്പ് അധ്യക്ഷത വഹിച്ചു.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പിയർ എഡ്യുക്കേറ്റർമാരായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് കോട്ടും ബാഡ്ജും ഹെൽത്ത് ഇൻസ്പെക്ടർ എസ്.
സനിത വിതരണം ചെയ്തു. ചടങ്ങിൽ എസ്.പി.
ജി ഓഫീസർ ജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജ, രാജേഷ് ഗോപാൽ, പ്രീത് ജി. ജോർജ്, ജി.
മനോജ്, കെ. പ്രീയ, കെ.ബി.
സ്മിത, എസ്. പാർവ്വതി എന്നിവർ ലഹരി വിരുദ്ധ സന്ദേശങ്ങൾ പങ്കുവെച്ച് സംസാരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി പോസ്റ്റർ പ്രദർശനം, ചിത്രരചനാ മൽസരം, ബോധവൽക്കരണ ക്ലാസ് എന്നിവയും സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

