അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.
ക്ഷേത്രത്തിലെ സംഭാവന പെട്ടികളില്‍ നിന്നും പണവും ആഭരണങ്ങളും പ്രതികള്‍ മോഷ്ടിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവി ക്യാമറകളില്‍ നിന്ന് കണ്ടെടുത്തത്. തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
39 ദിവസത്തിനിടെ 70 തവണ പ്രതികള്‍ തട്ടിപ്പ് നടത്തിയതായാണ് എസ്ഐടി (SIT) കണ്ടെത്തിയിരിക്കുന്നത്. പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ പ്രതികള്‍ നോട്ടുകെട്ടുകള്‍ തങ്ങളുടെ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിക്കുന്ന ദൃശ്യങ്ങള്‍ വ്യക്തമാണ്.
500 രൂപയുടെ നോട്ടുകെട്ടുകളുടെ എണ്ണത്തില്‍ തുടര്‍ച്ചയായി കുറവ് കണ്ടത്തിയതോടെയാണ് കൃത്യമായ പരിശോധന ആരംഭിച്ചത്. ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
പണം കൃത്യമായി എണ്ണി തിട്ടപ്പെടുത്തുന്നതിന് പകരം, നോട്ടുകെട്ടുകള്‍ മാത്രമായി എണ്ണി വൗച്ചറുകള്‍ നല്കുന്ന രീതിയാണ് ഉദ്യോഗസ്ഥര്‍ പിന്തുടര്ന്നത്. മോഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ സംഭാവനകളില്‍ നിന്ന് പ്രതികള്‍ നേരത്തെ തന്നെ മാറ്റിവെച്ചിരുന്നു.
സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

