അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ പോലീസ് നടപടി.
സംഭവത്തിൽ അഞ്ച് ബാങ്ക് ജീവനക്കാരുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന കാണിക്കപ്പണം ശൗചാലയത്തിൽ ഒളിപ്പിച്ചുവെച്ച ശേഷം പുറത്തേക്ക് കടത്തിക്കൊണ്ടുപോയി എന്ന വിവരമാണ് പോലീസിന് ലഭിച്ചിരിക്കുന്നത്.
ഈ വിഷയത്തിൽ ആരോപണവിധേയരായ വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല് സെക്രട്ടറിയുമായ ചമ്പത് റായ് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. എന്നാൽ, തന്റെ രാജി സംബന്ധിച്ച കാര്യങ്ങളിൽ അദ്ദേഹം ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
ഇതിനുപുറമെ, രാമക്ഷേത്ര ട്രസ്റ്റംഗം അനിൽ മിശ്രയും തന്റെ സ്ഥാനം ഒഴിഞ്ഞു. സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ എട്ടു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഇവരെ കഴിഞ്ഞ ദിവസം കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കും.
അറസ്റ്റിലായവരിൽ ഒരാളായ സുഭാഷ് കാശ്യപ് വിരമിച്ച ബാങ്ക് ജീവനക്കാരനാണ്. കാണിക്കയായി ലഭിക്കുന്ന തുക എണ്ണി ബാങ്കിൽ നിക്ഷേപിക്കുന്ന ചുമതലയായിരുന്നു ഇയാൾക്ക് ഉണ്ടായിരുന്നത്.
അറസ്റ്റിലായവരിൽ ആറുപേർ കാണിക്ക എണ്ണുന്ന ചുമതല വഹിച്ചിരുന്നവരും, മറ്റൊരാൾ ചമ്പത് റായിയുടെ ഡ്രൈവറായ ടിന്നു യാദവുമാണ്. ബാങ്ക് ജീവനക്കാരൻ ഒഴികെയുള്ള ഏഴുപേരിൽ നിന്നും ഏകദേശം 80 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

