സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വയോജനങ്ങൾക്കായി നടപ്പാക്കി വരുന്ന ‘വയോമധുരം’ പദ്ധതിയിൽ അടിയന്തര പ്രതിസന്ധി. പ്രമേഹ രോഗബാധിതരായ മുതിർന്ന പൗരന്മാർക്ക് സൗജന്യമായി നൽകുന്ന ഗ്ലൂക്കോമീറ്ററുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ടെസ്റ്റ് സ്ട്രിപ്പുകൾ വിപണിയിലും വിതരണ കേന്ദ്രങ്ങളിലും കിട്ടാനില്ലെന്ന് വ്യാപക പരാതി ഉയരുന്നു.
60 വയസ്സിന് മുകളിലുള്ള അർഹരായ വ്യക്തികൾക്കാണ് ഈ പദ്ധതിയിലൂടെ ഗ്ലൂക്കോമീറ്ററുകൾ ലഭ്യമാക്കുന്നത്. എന്നാൽ ഉപകരണം ലഭിച്ചവർക്ക് കൃത്യസമയത്ത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാൻ ആവശ്യമായ സ്ട്രിപ്പുകൾ ലഭിക്കാത്തത് വലിയ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
പദ്ധതിയുടെ തടസ്സങ്ങൾ ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട ഓഫീസുകളെ സമീപിക്കുമ്പോൾ, പരാതികൾ നേരിട്ട് ഡയറക്ടർക്ക് ഇമെയിൽ മുഖേന അയക്കാനാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ലഭിക്കുന്ന നിർദ്ദേശമെന്ന് ഗുണഭോക്താക്കൾ വ്യക്തമാക്കുന്നു.
അടിയന്തരമായി പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് വയോജനങ്ങളുടെയും കുടുംബാംഗങ്ങളുടെയും ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

