മുഴപ്പിലങ്ങാട് ബീച്ചിലെ പാംഷോറിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന ഫൈബർ വള്ളം വിനോദസഞ്ചാരികൾക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ദുരിതമാകുന്നു.
ഏറെ നാളായി തീരത്ത് കിടക്കുന്ന ഈ വള്ളത്തിൽ മലിനജലം കെട്ടിക്കിടക്കുന്നത് കൊതുകുപെരുകാൻ കാരണമായിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് ഉണ്ടായ ഉയർന്ന വേലിയേറ്റത്തിലാണ് ഈ വള്ളം ബീച്ചിലേക്ക് എത്തിച്ചേർന്നത്.
ബീച്ചിൽ അമിതവേഗത്തിൽ കാറുകൾ ഓടിച്ചുള്ള സാഹസിക പ്രകടനങ്ങൾ പതിവായിരിക്കെ, അതിന് പുറമേയാണ് ഇപ്പോൾ ഈ ഫൈബർ ബോട്ട് തടസ്സമായിരിക്കുന്നത്. ദേശീയപാതയിൽ നിന്ന് ഡ്രൈവ് ഇൻ ബീച്ചിലേക്ക് പ്രവേശിക്കാൻ ആകെ നാല് റോഡുകളാണുള്ളത്.
എന്നാൽ ഈ റോഡുകളുടെ ഇരുവശങ്ങളും കാടുപിടിച്ച നിലയിലാണ് കാണപ്പെടുന്നത്. യാതൊരുവിധ അപകടഭീതിയും കൂടാതെ ബീച്ച് സന്ദർശിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തിയിട്ട് കാലങ്ങളായെങ്കിലും ഇതുവരെയും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

