സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയിലും വിവിധ കേന്ദ്രങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന പരിശോധനയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.
ശൈലജ രംഗത്തെത്തി. ഇഡി നടപടികള്‍ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം നടപടികളിലൂടെ സിപിഐഎമ്മിനെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും അവര്‍ പറഞ്ഞു.
കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് നടത്തുന്ന ഒത്തുകളിയാണ് ഇതിന് പിന്നിലെന്ന് ജനങ്ങള്‍ക്ക് വ്യക്തമാണെന്ന് കെ.കെ. ശൈലജ ചൂണ്ടിക്കാട്ടി.
“പിണറായിക്കും കുടുംബത്തിനും എതിരെയുള്ള ഗൂഢാലോചനയെ ശക്തമായി അപലപിക്കുക. സി.പി.ഐ.എമ്മിനെ കുടുതൽ കരുത്തുറ്റതാക്കാൻ അണിനിരക്കുകയാണ് ചെയ്യുക” എന്ന് അവര്‍ വ്യക്തമാക്കി.
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ അടിച്ചമര്‍ത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് പാര്‍ട്ടി നേതൃത്വം ആരോപിച്ചു. റെയ്ഡില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സിപിഐഎം തീരുമാനിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

