തെലുങ്ക് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാം ചരൺ ചിത്രം ‘പെദ്ധി’ റിലീസിനൊരുങ്ങുന്നു. ആഗോളതലത്തിൽ 2026 ജൂൺ 4-നാണ് ഈ ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം തിയേറ്ററുകളിലെത്തുന്നത്.
ദേശീയ അവാർഡ് ജേതാവായ ബുചി ബാബു സന സംവിധാനം നിർവഹിക്കുന്ന ചിത്രം വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മിക്കുന്നത്.
മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രീകരണ ജോലികൾ പൂർത്തിയാക്കാൻ അധികസമയം ആവശ്യമായി വന്നതിനെത്തുടർന്നാണ് നേരത്തെ നിശ്ചയിച്ചിരുന്ന റിലീസ് തീയതികൾ മാറ്റേണ്ടി വന്നത്.
റിലീസിനു മുൻപേ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വടക്കേ അമേരിക്കയിൽ മാത്രം പത്തായിരത്തിലധികം പ്രീമിയർ ടിക്കറ്റുകൾ ഇതിനോടകം വിറ്റഴിഞ്ഞതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ചിത്രത്തിന്റെ ഹൈലൈറ്റുകളിലൊന്നായ ഒരു സ്പെഷ്യൽ ഗാനം ഹൈദരാബാദിലെ കൂറ്റൻ സെറ്റിൽ ചിത്രീകരിച്ചതോടെ പാക്കപ്പ് പൂർത്തിയായി. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അന്തിമഘട്ടത്തിലാണ്.
ഗുസ്തി പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ രാം ചരൺ ഒരു പെഹൽവാനായാണ് വേഷമിടുന്നത്. ഗുസ്തിക്കൊപ്പം ക്രിക്കറ്റും കഥാപശ്ചാത്തലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നത് പ്രേക്ഷകരിൽ വലിയ കൗതുകമുണർത്തുന്നുണ്ട്.
നടന്റെ ശാരീരിക പരിവർത്തനം വ്യക്തമാക്കുന്ന ഗ്ലിമ്പ്സ് വീഡിയോ ഇതിനകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. ബോളിവുഡ് താരം ജാൻവി കപൂർ നായികയായി എത്തുന്ന ചിത്രത്തിൽ കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ ഒരു നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രാം ചരൺ– ശിവരാജ് കുമാർ കൂട്ടുകെട്ട് ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. കൂടാതെ ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.
എ ആർ റഹ്മാൻ സംഗീതം നൽകിയ “ചികിരി ചികിരി”, “റായ് റായ് രാ രാ” എന്നീ ഗാനങ്ങൾ ഇതിനോടകം ട്രെൻഡ് സെറ്ററുകളായി മാറിക്കഴിഞ്ഞു. അണിയറപ്രവർത്തകർ
രചന, സംവിധാനം: ബുചി ബാബു സന
നിർമ്മാണം: വെങ്കട
സതീഷ് കിലാരു
അവതരണം: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്
ഛായാഗ്രഹണം: രത്നവേലു
സംഗീതം: എ ആർ റഹ്മാൻ
എഡിറ്റിംഗ്: നവീൻ നൂലി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

