കൊടുമൺ ∙ പ്ലാന്റേഷൻ കോർപറേഷനിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നൽകി വന്നിരുന്ന അറ്റൻഡൻസ് മോട്ടിവേഷൻ, ഫുഡ് അലവൻസ്, യൂണിഫോം, ഇരുചക്ര വാഹന വായ്പ, വിദ്യാഭ്യസ – വിവാഹ ധനസഹായ പദ്ധതികൾ പുനസ്ഥാപിക്കണമെന്ന് പ്ലാന്റേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി കൊടുമൺ മേഖലാ കമ്മറ്റി ആവശ്യപ്പെട്ടു. മേഖലാ കമ്മറ്റിയുടെ യോഗം സി.ജി.
അജയന്റെ അധ്യക്ഷതയിലാണ് ചേർന്നത്. യോഗം ഐഎൻടിയുസി സംസ്ഥാന സമിതി അംഗം അങ്ങാടിക്കൽ വിജയകുമാർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ പി.കെ. സജി, സി.
അനീഷ്, വിജയകുമാർ, ആർ. മണിലാൽ, ജി.
ബിജു, മധുസൂദനൻ പിള്ള, രമ തുടങ്ങിയ പ്രമുഖർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

