സ്വാശ്രയ സ്കൂളുകൾക്ക് അംഗീകാരം നൽകിയതിനു 100 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്ന കേസിൽ ഡിഎംകെ നേതാവും തമിഴ്നാട് മുൻ വിദ്യാഭ്യാസ മന്ത്രിയുമായ അൻപിൽ മഹേഷിനെ പൊലീസ് അറസ്റ്റു ചെയ്തു. അൻപിൽ മഹേഷ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
സ്വകാര്യ സ്കൂൾ അസോസിയേഷനാണ് പരാതി നൽകിയത്. വിദ്യാഭ്യാസ മന്ത്രിയായിരിക്കെ സ്കൂളുകൾക്ക് അംഗീകാരവും ഭരണപരമായ അനുമതികളും നൽകുന്നതിന് ആയിരത്തിലധികം സ്വകാര്യ സ്കൂളുകളിൽനിന്ന് പണം പിരിച്ചു എന്നാണ് മഹേഷിനെതിരെയുള്ള ആരോപണം.
ക്രൈംബ്രാഞ്ച് റജിസ്റ്റർ ചെയ്ത എഫ്ഐആറിൽ അഴിമതി നിരോധന നിയമ പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഈ തട്ടിപ്പുമായി ബന്ധപ്പെട്ട
സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിനായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. നേരത്തെ അൻപിൽ മഹേഷിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
റെയ്ഡ് ടിവികെ സർക്കാരിന്റെ രാഷ്ട്രീയ പ്രതികാര നടപടിയാണെന്നായിരുന്നു അന്ന് അൻപിൽ മഹേഷ് പ്രതികരിച്ചത്. 1,200 കോടി രൂപ ചെലവിൽ പുതിയ സെക്രട്ടറിയേറ്റ് സമുച്ചയം നിർമ്മിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ വിമർശിച്ച് പൊതുവേദികളിൽ സംസാരിച്ചതിനെ തുടർന്നാണ് തനിക്കെതിരെ നടപടിയുണ്ടായതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

