സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ‘ജയിലർ 2’ തിയറ്ററുകളിലെത്തി. കേരളത്തിൽ 800 സ്ക്രീനുകളിൽ ഓൾ ടൈം റെക്കോർഡ് റിലീസായിട്ടാണ് ചിത്രം പ്രദർശനം ആരംഭിച്ചത്.
റിലീസ് ദിവസത്തിൽ കേരളത്തിൽ മാത്രം 4000 ഷോകളാണ് ചിത്രം പൂർത്തിയാക്കിയത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം കേരളത്തിൽ എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസാണ്.
ആഗോള ബോക്സ് ഓഫീസിൽ ഇതുവരെ 710 കോടി രൂപയാണ് ചിത്രം നേടിയതെന്ന് സാക്നിൽക്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. മലയാളത്തിന്റെ മെഗാതാരം മോഹൻലാൽ ചിത്രത്തിന്റെ ഭാഗമായിരിക്കുന്നത് കേരളത്തിലെ തിയറ്ററുകളിൽ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്.
ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലെത്തി വലിയ കൈയടി നേടിയ താരം, രണ്ടാം ഭാഗത്തിലും എത്തിയത് മലയാളി സിനിമാപ്രേക്ഷകരുടെ പ്രതീക്ഷകൾ ഇരട്ടയാക്കാൻ കാരണമായി. ഒരേ സ്ക്രീനിൽ രജനികാന്തിന്റെയും മോഹൻലാലിന്റെയും സാന്നിധ്യം ആസ്വദിക്കാനുള്ള വലിയ ആവേശത്തിലാണ് ആരാധകർ.
സിനിമയിലെ മറ്റ് അതിഥി താരങ്ങളുടെ പ്രകടനങ്ങളും മികച്ചതാണെന്നാണ് ആദ്യ പ്രദർശനങ്ങളിൽ നിന്നുളള തിയറ്റർ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. വലിയ വിജയം നേടിയ ‘ജയിലറി’ന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ഈ ചിത്രത്തിൽ ശിവ രാജ്കുമാറും പ്രധാന വേഷത്തിൽ തിരിച്ചെത്തുന്നുണ്ട്.
സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും ചിത്രത്തിലെ താരനിരയിലുണ്ട്.
ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് നെൽസൺ ആണ്. നിർമ്മാതാവ്: കലാനിധി മാരൻ, ബാനർ: സൺ പിക്ചേഴ്സ്, ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റിംഗ്: ആർ.
നിർമ്മൽ, സംഗീതം: അനിരുദ്ധ് രവിചന്ദർ. പ്രൊഡക്ഷൻ ഡിസൈനർ: ഡോ.
കെ. കിരൺ, ആക്ഷൻ: ചേതൻ ഡി’സൂസ, കോസ്റ്റ്യൂം ഡിസൈനർമാർ: പല്ലവി സിംഗ്, മുതുൽ ഹഫീസ്, സൗണ്ട് മിക്സ്: സുരേൻ ജി., സൗണ്ട് ഡിസൈൻ: സുരേൻ ജി., എസ്.
അളഗിയകൂത്തൻ, കളറിസ്റ്റ്: ആൻഡ്രിയാസ് ബ്രൂക്കൽ, ഡി.ഐ. ലാബ്: അന്നപൂർണ സ്റ്റുഡിയോസ്, വി.എഫ്.എക്സ്.
പ്രൊഡ്യൂസർ: സന്തോഷ് രാജു, മേക്കപ്പ്: പട്ടണം റഷീദ്, സി. ഹരിനാഥ്, സ്റ്റിൽസ്: വി.
സിത്തിരസു, പബ്ലിസിറ്റി ഡിസൈൻ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർമാർ: ഡി. രമേഷ് കുച്ചിരായർ, ആർ.
എസ്. സുരേഷ് മണിയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ റെഡ്ഡി, പി.ആർ.ഒ: ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

