ഇസ്രയേലിൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ടെൽ അവീവ് നഗരത്തിൽ ആണവസ്ഫോടനം നടക്കുന്ന കൃത്രിമ ബുദ്ധിയിൽ (എഐ) നിർമിച്ച ചിത്രം പങ്കുവെച്ച് പ്രധാനമന്ത്രി . തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് നെതന്യാഹു ചിത്രം പങ്കുവെച്ചിട്ടുള്ളത്.
ഇറാനിൽനിന്നുള്ള ആണവഭീഷണിയെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്ന തരത്തിലുള്ള ഒരു ദീർഘമായ കുറിപ്പോടെയാണ് ഈ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. കെട്ടിടങ്ങൾ നിറഞ്ഞ ടെൽ അവീവ് നഗരം സ്ഫോടനത്തിൽ കത്തിയെരിയുന്നതും തീഗോളങ്ങൾ ആകാശത്തേക്ക് ഉയരുന്നതുമായ ദൃശ്യമാണ് പോസ്റ്റിലുള്ളത്.
ഇതിനൊപ്പം ഇസ്രയേലി എഴുത്തുകാരനും രാഷ്ട്രീയ നിരീക്ഷകനുമായ യുവാൻ ബ്ലംബർഗ് തയ്യാറാക്കിയ കുറിപ്പും ചേർത്തിട്ടുണ്ട്. ‘‘ഇസ്രയേൽ രാഷ്ട്രം അതിന്റെ നിലനിൽപ്പിന്റെ ഏറ്റവും വലിയ ഭീഷണിയിലാണ്.
ഇറാൻ ആണവായുധം സ്വായത്തമാക്കിയാൽ ഒന്നും പഴയതുപോലെയാകില്ല. ഇറാന്റെയും ഷിയാ നേതൃത്വത്തിന്റെയും ഭീഷണി അത്രത്തോളമാണ്.
ഇടയ്ക്കിടെ അവർ ആസൂത്രിതമായി ഉണ്ടാക്കുന്ന വിവാദങ്ങളും മറ്റു വിഷയങ്ങളും ആണവായുധം നിർമിക്കുന്നതിൽനിന്ന് മറ്റുള്ളവരുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി മാത്രമുള്ളതാണ്. ഇവിടെയുള്ള ഓരോ വ്യക്തിയുടെയും നിലനിൽപ്പിനെയാണ് ഇത് ബാധിക്കുക’’ എന്നാണ് കുറിപ്പിൽ വ്യക്തമാക്കുന്നത്.
ഇറാനിൽ ഇപ്പോൾ ആരംഭിച്ച ജോലി പൂർത്തിയാക്കാൻ ട്രംപിന് രണ്ടു വർഷം മാത്രമാണ് സമയമുള്ളതെന്നും അതിനുശേഷം നേതൃത്വത്തിലേക്ക് ആരാണ് വരുന്നതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്. ‘‘നിലവിൽ ഇറാനിൽ തുടങ്ങിവെച്ചിരിക്കുന്ന ദൗത്യം പൂർത്തിയാക്കാൻ ട്രംപിന് രണ്ടു വർഷം മാത്രമാണുള്ളത്.
അതിനുശേഷം കമല ഹാരിസോ മറ്റാരോ ആകാം യുഎസിന്റെ അധികാരക്കസേരയിൽ എത്തുക. വരും വർഷങ്ങളിൽ ഈ രാജ്യത്തെ നമ്മുടെ നിലനിൽപ്പിനുവേണ്ട
അവശ്യ കാര്യങ്ങൾ ചെയ്യാനുള്ള കുറച്ചു സമയം മാത്രമാണിത്. എല്ലാവരും ഈ ദൗത്യത്തിൽ പങ്കാളികളാകണം’’ എന്നും നെതന്യാഹു ഓർമ്മിപ്പിച്ചു.
അതേസമയം, പ്രധാനമന്ത്രിയുടെ ഈ പോസ്റ്റിനും ചിത്രത്തിനുമെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത്. ജനങ്ങളെ ഭയപ്പെടുത്തി വോട്ട് നേടാനുള്ള രാഷ്ട്രീയ തന്ത്രമാണിതെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു.
തിരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ ഭരണകൂടം പരിഭ്രാന്തിയിലാണെന്നും സമനില തെറ്റിയ അദ്ദേഹത്തെ ആരെങ്കിലും സമൂഹമാധ്യമങ്ങളിൽനിന്ന് അകറ്റിനിർത്തണമെന്നും ഡെമോക്രാറ്റ്സ് ചെയർമാൻ യായർ ഗോലൻ വ്യക്തമാക്കി. ഇസ്രയേൽ പാർലമെന്റായ നെസറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നാളെയാണ് നടക്കാനിരിക്കുന്നത്.
120 അംഗങ്ങളുള്ള പാർലമെന്റിൽ ഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് ആവശ്യമായിട്ടുള്ളത്. ദീർഘകാലമായി അധികാരത്തിൽ തുടരുന്ന നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം ഈ തിരഞ്ഞെടുപ്പ് അതിനിർണായകമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

