തന്റെ വാട്സ്ആപ്പ് അക്കൗണ്ടിന്മേൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി കോക്രോച്ച് ജനതാ പാർട്ടി (CJP) സഹ-കൺവീനർ സൗരവ് ദാസ് ആരോപിച്ചു. ഇതിന്റെ ഭാഗമായി പുതിയ സന്ദേശങ്ങൾ അയക്കാൻ സാധിക്കാത്ത വിധം തന്റെ അക്കൗണ്ട് തടസ്സപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സ്’ വഴിയാണ് സൗരവ് ദാസ് ഈ ഗുരുതരമായ വിഷയം പൊതുജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തിയത്. “എന്റെ വാട്സ്ആപ്പ് അക്കൗണ്ടിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു, അതിനാൽ എനിക്ക് പുതിയ സന്ദേശങ്ങളൊന്നും അയക്കാൻ കഴിയുന്നില്ല,” എന്നാണ് അദ്ദേഹം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.
തൻ്റെ അക്കൗണ്ട് നിലവിൽ പൂർണ്ണമായും റെസ്ട്രിക്റ്റഡ് ആയ അവസ്ഥയിലാണെന്നും, ആർക്കും സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ അക്കൗണ്ടിന്മേൽ ഇത്തരത്തിലുള്ള പെട്ടെന്നുള്ള നടപടിക്ക് കാരണം എന്താണെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ലെന്നും സൗരവ് ദാസ് വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

