മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകൻ ദാരുണാന്ത്യം. ഒതുക്കുങ്ങൽ മേഖലയിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്.
ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശിയായ ഷറഫുദ്ദീൻ ആണ് അപകടത്തിൽ മരണപ്പെട്ടത്. മലപ്പുറം പറപ്പൂർ സ്വദേശി അക്ബർ അലി ഓടിച്ച കാർ, ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഷറഫുദ്ദീനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി ജീവഹാനി വരുത്തിയ കുറ്റത്തിന് കാർ ഡ്രൈവർ അക്ബർ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

