സംസ്ഥാന സ്കൂള്‍ കായിക മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റും പ്രമുഖ താരവുമായ പി.ടി. ഉഷയെ അപമാനിച്ചതായി വ്യാപക വിമര്‍ശനം ഉയരുന്നു.
മുന്‍നിശ്ചയിച്ച പ്രോഗ്രാമുകളില്‍ നിന്ന് വിഭിന്നമായി, ചടങ്ങില്‍ പി.ടി. ഉഷയ്ക്ക് പകരം മുഖ്യമന്ത്രിയാണ് ദീപം തെളിച്ചത്.
ഈ സംഭവത്തില്‍ ഉഷയുടെ ഓഫീസ് കടുത്ത പ്രതിഷേധം ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. എങ്കിലും, വിഷയത്തോട് ഉഷ നേരിട്ട് പ്രതികരിച്ചിട്ടില്ല.
സ്കൂള്‍ കായിക മേളയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ പി.ടി. ഉഷയെ ഗെയിംസ് ദീപം തെളിക്കുന്നതിന് വേണ്ടിയാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് പ്രത്യേകമായി ക്ഷണിച്ചിരുന്നത്.
ഔദ്യോഗിക ആവശ്യത്തിനായി ജബല്പൂരിലായിരുന്ന ഉഷ ഈ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാന്‍ മാത്രമാണ് കോഴിക്കോട്ടെത്തിയത്. സെനഗലില്‍ നടക്കുന്ന യൂത്ത് ഒളിമ്പിക്സില്‍ പങ്കെടുക്കാനായി ഉഷ ഇന്ന് യാത്ര തിരിക്കുകയും ചെയ്യും.
ദീപം തെളിക്കുന്ന ചടങ്ങ് നടക്കുന്നതിനിടെ സ്റ്റേഡിയത്തിലെത്തിയ മുഖ്യമന്ത്രി നേരെ ദീപശിഖയുടെ അടുത്തേക്ക് കയറി നിന്നു. തുടര്‍ന്ന് മുകളില്‍ ദീപിശിഖ പോഡിയത്തിനടുത്ത് നിന്നിരുന്ന ഉഷ ഭിന്നശേഷിക്കാരനായ നീന്തല്‍ താരം ആസിം വെളിമണ്ണയില്‍ നിന്ന് ദീപശിഖ ഏറ്റുവാങ്ങുവാന്‍ താഴേക്കിറങ്ങി.
ദീപശിഖ ഏവരെയും ഉയര്‍ത്തിക്കാണിച്ച ശേഷം ദീപം തെളിക്കാന്‍ ശ്രമിക്കുമ്പോള്‍ വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് ദീപശിഖ മുഖ്യമന്ത്രിക്ക് നല്കാന് നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ, പി.ടി.
ഉഷ ദീപശിഖ മുഖ്യമന്ത്രിക്ക് കൈമാറാൻ നിര്‍ബന്ധിതയായി. ചടങ്ങ് കണ്ടു നിന്നവരെല്ലാം ഇതൊരു തികച്ചും അനുചിത നടപടിയായിട്ടാണ് വിലയിരുത്തിയത്.
എന്നാല്‍, പി.ടി. ഉഷയെ പോലൊരു ഉന്നത താരത്തെ അപമാനിക്കാന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടി്ലെന്നാണ് അധികൃതരുടെ വിശദീകരണം.
മുഖ്യമന്ത്രി പെട്ടെന്ന് ഗ്രൗണ്ടിലേക്ക് എത്തിയപ്പോള്‍ പരിപാടിയില്‍ ചെറിയ മാറ്റം വരുത്തിയതാണെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

