പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ ധാരണയിലെത്തിയ ഇസ്ലാമബാദ് ഡീൽ പ്രകാരം ഹോർമുസ് കടലിടുക്ക് തുറക്കാൻ തയാറായിരുന്നെന്ന് പാക്കിസ്ഥാനിലെ ഇറാൻ അംബാസഡർ റേസ അമീറി മൊഖദാം വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് മേഖല വീണ്ടും യുദ്ധഭീതിയിലേക്ക് നീങ്ങുന്നത് ലോകമെമ്പാടുമുള്ള സാമ്പത്തിക രംഗങ്ങളിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
ക്രൂഡോയിൽ വില ബാരലിന് 120 ഡോളറിന് അടുത്തുനിൽക്കുന്നതും പലിശ നിരക്കുകളിലെ ആശങ്കകളും നിക്ഷേപകരെ കടിച്ചുകീറുന്ന രീതിയിൽ ബാധിക്കുന്നുണ്ട്. ഇറാനിലേക്കും തിരിച്ചുമുള്ള കപ്പൽ ഗതാഗതം തടയുന്ന നടപടി അമേരിക്ക പിൻവലിച്ചാൽ ഹോർമുസ് കടലിടുക്ക് തുറന്നു നൽകാമെന്നായിരുന്നു ടെഹ്റാന്റെ നിലപാട്.
എന്നാൽ ഈ ധാരണ യുഎസ് തകർത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് റേസ അമീറി മൊഖദാം കുറ്റപ്പെടുത്തി. ഇറാനെതിരെ ആക്രമണം ഉണ്ടായേക്കുമെന്ന സൂചന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നൽകിയിരുന്നെങ്കിലും പിന്നീട് അത്തരത്തിലുള്ള തീരുമാനമില്ലെന്ന് അദ്ദേഹം തിരുത്തിയിരുന്നു.
നവംബർ 3-നാണ് അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനുശേഷം ഇസ്രയേലും യുഎസും ചേർന്ന് ഇറാനെ ആക്രമിച്ചേക്കുമെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതിന് മറുപടിയായി ഗൾഫ് രാജ്യങ്ങളിലെ യുഎസ് എംബസികളും എണ്ണ റിഫൈനറികളും തന്ത്രപ്രധാന അടിസ്ഥാന സൗകര്യങ്ങളും ഇറാൻ ലക്ഷ്യമിട്ടേക്കാമെന്ന് അമേരിക്ക ഭയപ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായി സൗദി അറേബ്യയിലെ എംബസിയിൽ നിന്ന് അത്യാവശ്യക്കാരല്ലാത്ത നോൺ-എമർജൻസി ജീവനക്കാരോട് ഉടൻ മടങ്ങാൻ യുഎസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
യുദ്ധസജ്ജമായി ഇറാനും എതിരാളികളും ഏതു നിമിഷവും ഇസ്രയേലും അമേരിക്കയും കടന്നാക്രമണം നടത്തിയേക്കാമെന്ന ജാഗ്രതയിലാണ് ഇറാൻ ഭരണകൂടം. ഏത് തിരിച്ചടിക്കും രാജ്യം പൂർണ്ണ സജ്ജമാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രതിസന്ധികൾ നേരിടുന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കഴിഞ്ഞ ദിവസം ഇറാനിയൻ നേതാക്കൾ തീർച്ചയായും ഇല്ലാതാകണമെന്ന് പ്രസ്താവിച്ചത് സംഘർഷാവസ്ഥ കൂടുതൽ രൂക്ഷമാക്കിയിട്ടുണ്ട്. ഇറാനിലെ യുഎസിന്റെ ജോലി ഉടൻ തീർക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്താവനയും ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ട്.
ബ്രസീലിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലൂയി ഇനാഷ്യോ ലുല ഡ സിൽവ തുടർച്ചയായ നാലാം തവണയും വിജയം കൈവരിച്ചത് ഡൊണാൾഡ് ട്രംപിന് വലിയ തിരിച്ചടിയായി മാറിയിട്ടുണ്ട്. ട്രംപുമായി കടുത്ത രാഷ്ട്രീയ ഭിന്നത പുലർത്തുന്ന വ്യക്തിയാണ് ലുല.
ഇസ്രയേലിൽ ട്രംപിന്റെ പിന്തുണയുള്ള നെതന്യാഹുവും കടുത്ത മത്സരമാണ് നേരിടുന്നത്. യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന്റെ പടിവാതിലിൽ നിൽക്കെ നെതന്യാഹു പരാജയപ്പെട്ടാൽ അത് ട്രംപിന് രാഷ്ട്രീയമായി വലിയ ആഘാതമാകും.
കുതിച്ചുകയറിയ എണ്ണവിലയിൽ നേരിയ താഴ്ച ഇറാൻ-യുഎസ് സംഘർഷ ഭീതിയും യെമനിലെ ഹൂതികൾ സൗദി അറേബ്യയിൽ തുടർച്ചയായി നടത്തുന്ന ആക്രമണങ്ങളും ചേർന്ന് കഴിഞ്ഞയാഴ്ച ക്രൂഡോയിൽ വില ബാരലിന് 117 ഡോളർ വരെ ഉയർത്തിയിരുന്നു. ആക്രമണങ്ങൾക്കും യുദ്ധഭീതിക്കും യാതൊരു കുറവും വന്നിട്ടില്ലെങ്കിലും നിലവിൽ ക്രൂഡോയിൽ വില ചെറിയ തോതിൽ താഴേക്ക് വന്നിട്ടുണ്ട്.
ബ്രെന്റ് ക്രൂഡ് വില 1.66% കുറഞ്ഞ് 114.8 ഡോളറിലും അമേരിക്കൻ ഡബ്ല്യുടിഐ ക്രൂഡ് വില 1.86% താഴ്ന്ന് 101.3 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. സൗദിയിലെ റിയാദ് വിമാനത്താവളവും നാവിക-വ്യോമസേനാ താവളങ്ങളും തങ്ങൾ ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടു.
എന്നാൽ മിസൈലുകൾ കൃത്യമായി തടുത്തുവെന്ന് സൗദി സഖ്യസേന വ്യക്തമാക്കി. സൗദിക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് യുഎഇയും രംഗത്തെത്തിയിട്ടുണ്ട്.
ഈയാഴ്ച നിർണായകം: പലിശയും ജിഡിപിയും ജിയോ ലിസ്റ്റിംഗും അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിന്റെ നിർണായക പണനയ പ്രഖ്യാപനം വരുന്ന 28-നാണ്. നിലവിൽ പലിശനിരക്ക് കൂട്ടാൻ സാധ്യതയില്ലെങ്കിലും ക്രൂഡോയിൽ വില ഉയർന്ന നിലയിൽ തുടരുന്നതിനാൽ പലിശയുടെ ഭാവി സംബന്ധിച്ച് ഫെഡറൽ റിസർവ് നടത്തുന്ന പ്രസ്താവനകൾ ആഗോള വിപണിക്ക് അതിനിർണായകമാണ്.
യുഎസിന്റെ ജിഡിപി, പണപ്പെരുപ്പ കണക്കുകൾ വ്യാഴാഴ്ച പുറത്തുവരുന്നതും ആഗോള ഓഹരി വിപണികളിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും. ബാങ്ക് ഓഫ് ജപ്പാനും യൂറോപ്യൻ സെൻട്രൽ ബാങ്കും ഈയാഴ്ച തങ്ങളുടെ പണനയം പ്രഖ്യാപിക്കുന്നുണ്ട്.
റെക്കോർഡുകൾ ഭേദിച്ച ജിയോ പ്ലാറ്റ്ഫോംസ് ഐപിഒയുടെ ഭാഗമായുള്ള ഓഹരി അലോട്ട്മെന്റ് ഇന്നാണ് നടക്കുന്നത്. ജിയോ ഈയാഴ്ച തന്നെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്ന വാർത്ത ഇന്ത്യൻ നിക്ഷേപകർക്ക് വലിയ ആവേശം പകരുന്നുണ്ട്.
എന്നാൽ ടിവിഎസ് മോട്ടോർ, ഏഷ്യൻ പെയിന്റ്സ്, ട്രെന്റ്, സൺ ഫാർമ, ഭാരത് ഇലക്ട്രോണിക്സ്, ഇന്ത്യൻ ഓയിൽ, ബാങ്ക് ഓഫ് ബറോഡ, ഗെയ്ൽ ഇന്ത്യ തുടങ്ങിയ വമ്പൻ കമ്പനികളുടെ സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലം ഈയാഴ്ച പുറത്തുവരുന്നത് ഇന്ത്യൻ വിപണിയിൽ ആശങ്ക പരത്തുന്നുണ്ട്. വിപണിയുടെ നെഞ്ചിടിപ്പേറ്റുന്ന മറ്റ് ഘടകങ്ങൾ: * കത്തീരി നിൽക്കുന്ന ക്രൂഡോയിൽ വില തന്നെയാണ് ഈയാഴ്ച ഇന്ത്യൻ ഓഹരികളുടെ ഭാവി നിശ്ചയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട
ഘടകം.
* ഗിഫ്റ്റ് നിഫ്റ്റി ഇന്ന് രാവിലെ 24 പോയിന്റ് താഴ്ന്നാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞയാഴ്ച വലിയ നഷ്ടം നേരിട്ട
സെൻസെക്സും നിഫ്റ്റിയും വളരെ കരുതലോടെയാകും ഇന്നത്തെ വ്യാപാരം തുടങ്ങുക.
* ഇന്ത്യയുടെ വ്യാവസായിക ഉൽപാദന സൂചികയുടെ (ഐഐപി) വളർച്ചാ കണക്കുകൾ വരുന്ന 28-ന് പുറത്തുവരും.
* വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ) ഒക്ടോബറിൽ ഇതുവരെ 48,056 കോടി രൂപയാണ് ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പിൻവലിച്ചത്. വിദേശ നിക്ഷേപകരുടെ ഈ മനോഭാവം ഇന്ത്യൻ വിപണിക്ക് കനത്ത തിരിച്ചടിയാണ്.
* യുഎസ് പലിശനയം കൂടുതൽ കടുപ്പിക്കുകയോ എണ്ണവില വീണ്ടും വർധിക്കുകയോ ചെയ്താൽ വിദേശ നിക്ഷേപകരുടെ പിന്മാറ്റം കൂടുതൽ ശക്തമായേക്കാം.
* യുഎസ് ഫെഡിന്റെ പലിശനയം സംബന്ധിച്ച ഭയം, എണ്ണവിലക്കയറ്റം, എഐ/ടെക് ഓഹരികൾ നേരിടുന്ന വിൽപന സമ്മർദം എന്നിവ ആഗോളതലത്തിൽ വിപണികളെ ഉലയ്ക്കുന്നുണ്ട്.
* യുഎസ് ഫ്യൂച്ചേഴ്സ് വിപണിയിൽ എസ് ആൻഡ് പി 500, ഡൗ, നാസ്ഡാക് സൂചികകൾ 0.6% വരെ ഉയർന്നു.
എന്നാൽ ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.2%, ദക്ഷിണ കൊറിയൻ കോസ്പി 0.3% എന്നിങ്ങനെ ഇടിഞ്ഞു. ഇതിന്റെ പ്രതിഫലനം ഇന്ത്യൻ വിപണിയിലും പ്രതീക്ഷിക്കാം.
രൂപ ഇടിഞ്ഞു, സ്വർണവിലയും താഴേക്ക് അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കഴിഞ്ഞ സെഷനിൽ 12 പൈസ ഇടിഞ്ഞ് 94.93ൽ എത്തിനിൽക്കുന്നു. ക്രൂഡോയിൽ വിലക്കയറ്റവും ഓഹരി വിപണിയിലെ നഷ്ടവുമാണ് രൂപയെ കടുത്ത സമ്മർദത്തിലാക്കിയത്.
യുഎസ് ഫെഡ് യോഗത്തിന്റെ പശ്ചാത്തലത്തിൽ സ്വർണവിലയും താഴേക്കാണ് സഞ്ചരിക്കുന്നത്. നിലവിൽ രാജ്യാന്തര വിപണിയിൽ സ്വർണവില മൂന്ന് മാസത്തെ താഴ്ന്ന നിലയായ 3,992 ഡോളറിലെത്തിയിട്ടുണ്ട്.
കേരളത്തിൽ സ്വർണം പവൻ വില ഒരു ലക്ഷം രൂപയ്ക്ക് താഴെ എത്തുമോയെന്നാണ് ഉപഭോക്താക്കൾ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. الإمارات تُدين بشدة محاولة جماعة الحوثي استهداف عدد من المناطق في السعودية
UAE Strongly Condemns Houthi Group’s Attempt to Target Several Areas in Saudi Arabia https://t.co/9fPRh6zyaT
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

