കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി പോലീസ് സ്റ്റേഷന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. സ്റ്റേഷന്റെ ഉള്ളിലേക്ക് സംഘം കാർ ഓടിച്ചുകയറ്റുകയായിരുന്നു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. രണ്ട് കാറുകളിലായി എത്തിയ സംഘങ്ങൾ സ്റ്റേഷൻ പരിസരത്തുവെച്ച് പരസ്പരം ഏറ്റുമുട്ടുകയും ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായവരിൽ ലഹരി സംഘത്തിലെ പ്രധാനിയായ ആൽബിൻ സെബാസ്റ്റ്യൻ ഉൾപ്പെടുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ഇയാൾക്കെതിരെ വെള്ളയിൽ പോലീസ് സ്റ്റേഷനിൽ നിലവിൽ മറ്റ് കേസുകൾ നിലവിലുണ്ട്. സ്റ്റേഷൻ പരിസരത്തെ ഏറ്റുമുട്ടൽ സംഘർഷഭരിതമായതിനെ തുടർന്ന് കൂടുതൽ പോലീസുകാർ സ്ഥലത്തെത്തിയാണ് പ്രതികളെ കീഴ്പ്പെടുത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
തുടർന്ന് നടത്തിയ പരിശോധനയിൽ, പ്രതികൾ സഞ്ചരിച്ച ഒരു കാറിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവും പിടിച്ചെടുത്തു. ഈ സംഭവത്തിൽ കുറ്റ്യാടി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

