കാസർകോട് ജില്ലയിൽ ആദ്യമായി ബ്ലാക്ക് ബ്രെസ്റ്റഡ് വീവർ പക്ഷിയെ കണ്ടെത്തി. ചീമേനി അരിയിട്ടുപാറയിൽ നിന്ന് രാവണീശ്വരം സ്വദേശിയായ ഹരീഷ് ബാബുവാണ് തൂക്കണാംകുരുവി ഇനത്തിൽപ്പെട്ട
ഈ പക്ഷിയെ നിരീക്ഷിക്കുകയും ക്യാമറയിൽ പകർത്തുകയും ചെയ്തത്. ഈ കണ്ടെത്തലോടെ ജില്ലയിൽ ഇതുവരെ തിരിച്ചറിഞ്ഞ പക്ഷിയിനങ്ങളുടെ ആകെ എണ്ണം 421 ആയി ഉയർന്നു.
കർണാടകയിലെ ബെംഗളൂരു, തമിഴ്നാട്ടിലെ കോയമ്പത്തൂർ എന്നീ മേഖലകളിൽ മുൻപ് ഈ പക്ഷിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ സാധാരണയായി തൂക്കണാംകുരുവിയെ (ബയ വീവർ) കാണാറുണ്ടെങ്കിലും, അവയിൽ നിന്നും ബ്ലാക്ക് ബ്രെസ്റ്റ്ഡ് വീവറിനെ വേർതിരിച്ചറിയുക എന്നത് ഏറെ ശ്രമകരമായ ജോലിയാണ്.
ചതുപ്പുനിലങ്ങൾ, ജലാശയങ്ങളുടെ സമീപപ്രദേശങ്ങൾ, പുല്ലുനിറഞ്ഞ സ്ഥലങ്ങൾ എന്നിവയാണ് ഇത്തരം പക്ഷികളുടെ പ്രധാന ആവാസവ്യവസ്ഥകൾ. ഏതാനും ആഴ്ചകൾക്ക് മുൻപ് കണ്ണൂരിലെ ഏഴോം മേഖലയിൽ നിന്നാണ് സംസ്ഥാനത്ത് ആദ്യമായി ഈ പക്ഷിയെ കണ്ടെത്തുന്നത്.
പുല്ലുകളും വിവിധ സസ്യനാരുകളും ഉപയോഗിച്ച് മരച്ചില്ലകളിൽ തൂങ്ങിക്കിടക്കുന്ന കൂടുകൾ നിർമ്മിക്കുന്നതിൽ ഈ വീവർ പക്ഷികൾ ഏറെ വിദഗ്ധരാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

