തമിഴ്നാട്ടിൽ പെയ്തുറങ്ങുന്ന അതിശക്തമായ മഴയിൽ ജീവൻ നഷ്ടപ്പെട്ടത് ആറുപേർക്ക്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതി അതിരൂക്ഷമായി തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
ദിണ്ടിഗൽ ജില്ലയിൽ വെള്ളം നിറഞ്ഞുനിന്ന കുഴിയിൽ വീണ് പ്രദേശവാസിയായ 45 കാരിയും രാജസ്ഥാൻ സ്വദേശിയായ ഒന്നാം ക്ലാസ് വിദ്യാർത്ഥിയുമാണ് ദാരുണമായി മരിച്ചത്. കൃഷ്ണഗിരിയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന 45 കാരി വൈദ്യുതികമ്പിയിൽ കുരുങ്ങി ഷോക്കേറ്റ് മരണപ്പെട്ടു.
നീലഗിരി ജില്ലയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 62 ഇടങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. ഊട്ടിയിൽ ശക്തമായ കാറ്റിൽ മരം വീടിന് മുകളിലേക്ക് പതിച്ച് രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
അവധി പ്രഖ്യാപനവും നിയന്ത്രണങ്ങളും
മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ദിണ്ടിഗൽ, കോയമ്പത്തൂർ, രാമനാഥപുരം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നീലഗിരിയിലെ നാല് താലൂക്കുകളിലും അവധി ബാധകമാണ്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൊടൈക്കനാൽ ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്നും അടച്ചിടും. ജാഗ്രതാ നിർദ്ദേശം
സംസ്ഥാനത്തെ രണ്ട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൂടാതെ 18 ജില്ലകളിൽ ഓറഞ്ച് അലർട്ടും, തലസ്ഥാനമായ ചെന്നൈ ഉൾപ്പെടെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

