സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് പകർന്നു കൊണ്ട് ഫോർട്ട്കൊച്ചി– മൂന്നാർ ലോ ഫ്ലോർ ബസ് സർവീസ് വീണ്ടും യാഥാർത്ഥ്യമായി. നീണ്ട
ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ സർവീസ് പുനരാരംഭിച്ചിരിക്കുന്നത്. മുഹമ്മദ് ഷിയാസ് എംഎൽഎയുടെ പ്രത്യേക മുൻകയ്യുടെ ഫലമായാണ് പദ്ധതി വീണ്ടും പ്രവർത്തനസജ്ജമായത്.
വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ പുതിയ സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം മുഹമ്മദ് ഷിയാസ് എംഎൽഎ നിർവഹിച്ചു. യാത്രക്കാരുടെ സൗകര്യാർത്ഥം ബസിന് ഉടൻ തന്നെ ഓൺലൈൻ ബുക്കിങ് സൗകര്യം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
കൂടാതെ എല്ലാ ദിവസവും ഈ സർവീസ് ഉണ്ടായിരിക്കുന്നതാണ്. ചടങ്ങിനിടെ സംസാരിക്കവെ, ഫോർട്ട്കൊച്ചി ബസ് സ്റ്റാൻഡ് ആധുനിക രീതിയിൽ നവീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും, ഇത് സംബന്ധിച്ച പദ്ധതി അടുത്ത ബജറ്റിൽ തന്നെ ഉൾപ്പെടുത്തുമെന്നും എംഎൽഎ വ്യക്തമാക്കി.
ഫോർട്ട്കൊച്ചി– മൂന്നാർ ലോ ഫ്ലോർ സമയക്രമം:
* രാവിലെ 7.20: എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ്– തോപ്പുംപടി– ഫോർട്ട്കൊച്ചി (7.50).
* രാവിലെ 8.10: ഫോർട്ട്കൊച്ചി– തോപ്പുംപടി വഴി എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡ് (8.40).
* രാവിലെ 9.00: എറണാകുളം– ആലുവ– പെരുമ്പാവൂർ– കോതമംഗലം– അടിമാലി– മൂന്നാർ (ഉച്ചയ്ക്ക് 1.10).
* ഉച്ചയ്ക്ക് 1.40: മൂന്നാർ – അടിമാലി– കോതമംഗലം– പെരുമ്പാവൂർ– ആലുവ– വൈറ്റില ഹബ് (വൈകിട്ട് 5.15).
* വൈകിട്ട് 5.45: വൈറ്റില ഹബ്– ചേർത്തല കലവൂർ–ആലപ്പുഴ (7.20).
* രാത്രി 8.00: ആലപ്പുഴ– ചേർത്തല –വൈറ്റില ജംക്ഷൻ– എറണാകുളം ബസ് സ്റ്റാൻഡ് (9.35).
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

