ആറ്റൂർ അറഫ ഇംഗ്ലിഷ് സ്കൂളിൽ മൂന്നു ദിവസങ്ങളിലായി നടന്ന സഹോദയ ജില്ലാ കലോത്സവം സമാപിച്ചു. മത്സരത്തിൽ തൃശൂർ ദേവമാത സിഎംഐ പബ്ലിക് സ്കൂൾ കിരീടം ചൂടി.
1013 പോയിന്റുകൾ നേടിയാണ് തുടർച്ചയായി പതിനൊന്നാം തവണയും ദേവമാത ഈ നേട്ടം സ്വന്തമാക്കിയത്. 891 പോയിന്റുമായി പാറമേക്കാവ് വിദ്യാമന്ദിർ രണ്ടാം സ്ഥാനവും, 870 പോയിന്റുമായി തൃശൂർ നിർമല മാത സെൻട്രൽ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
കടുത്ത മത്സരങ്ങൾക്കൊടുവിൽ മറ്റ് സ്ഥാനങ്ങൾ നേടിയ വിദ്യാലയങ്ങളുടെ വിവരങ്ങൾ താഴെ പറയുന്നതാണ്:
* ഐഇഎസ് പബ്ലിക് സ്കൂൾ ചിറ്റിലപ്പിള്ളി (845 പോയിന്റ്) – നാലാം സ്ഥാനം
* ചിന്മയ വിദ്യാലയ കോലഴി (840 പോയിന്റ്) – അഞ്ചാം സ്ഥാനം
* സിഎസ്എം സെൻട്രൽ സ്കൂൾ ഇടശ്ശേരി (737 പോയിന്റ്) – ആറാം സ്ഥാനം
* ഭവൻസ് വിദ്യാമന്ദിർ പോട്ടോർ (696 പോയിന്റ്) – ഏഴാം സ്ഥാനം
* നിർമൽ ജ്യോതി സെൻട്രൽ സ്കൂൾ പഴമുക്ക് (666 പോയിന്റ്) – എട്ടാം സ്ഥാനം
* ലെമർ പബ്ലിക് സ്കൂൾ തൃപ്രയാർ, ശാന്തിനികേതൻ പബ്ലിക് സ്കൂൾ എന്നിവർ 633 വീതം പോയിന്റുകൾ നേടി ഒൻപതാം സ്ഥാനം പങ്കിട്ടു.
* അറഫ ഇംഗ്ലിഷ് സ്കൂൾ (619 പോയിന്റ്) – പത്താം സ്ഥാനം
സമാപന സമ്മേളനം കേരള സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ. എസ്.
ഹംസ ഉദ്ഘാടനം ചെയ്തു. സഹോദയ ജനറൽ സെക്രട്ടറി ഷമീം ബാവ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സഹോദയ പ്രസിഡന്റ് ഡോ. ദിനേഷ് ബാബു, അറഫ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.
എസ്. അബ്ദുല്ല, ഗായിക ബീഗം സിത്താര, സഹോദയ വൈസ് പ്രസിഡന്റ് പി.
എച്ച്. സജീവ് കുമാർ, ജോയിന്റ് സെക്രട്ടറി ഡോ.
വി. ബിന്ദു, അറഫ ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ പി.
എം. അബ്ദുൽ ലത്തീഫ്, വൈസ് ചെയർമാൻ കെ.
എം. മുഹമ്മദ്, സെക്രട്ടറി എം.
വി. സുലൈമാൻ, പ്രോഗ്രാം ജനറൽ കൺവീനറും അറഫ ഇംഗ്ലിഷ് സ്കൂൾ പ്രിൻസിപ്പലുമായ എം.
എ. ജാസ്, സഹോദയ ട്രഷറർ സിസ്റ്റർ മേഴ്സി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
ഹാട്രിക് തിളക്കത്തിൽ നീലാംബരി
ആറ്റൂർ: സഹോദയ കലോത്സവത്തിൽ ഹാട്രിക് വിജയം നേടി നീലാംബരി ശ്രദ്ധേയയായി. മോണോആക്ട്, മോഹിനിയാട്ടം, ഏകാംഗനാടകം എന്നീ ഇനങ്ങളിലാണ് നീലാംബരി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.
തൃശൂർ ദേവമാത സിഎംഐ പബ്ലിക് സ്കൂളിലെ പ്ലസ്വൺ വിദ്യാർഥിനിയും വേലൂർ അത്താണിക്കൽ മധുവിന്റെയും മിക്സനയുടെയും മകളുമാണ് നീലാംബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

