ജാർഖണ്ഡിലെ റാഞ്ചി ജില്ലയിലുള്ള ഓർമാഞ്ചി ബ്ലോക്ക് ചൗക്കിലെ മദ്യവിൽപ്പനശാലയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. കടയ്ക്കുള്ളിലേക്ക് അപ്രതീക്ഷിതമായി കടന്നുകയറിയ പെൺകുരങ്ങൻ, അവിടെയുണ്ടായിരുന്ന മദ്യക്കുപ്പികളിലൊന്ന് കൈക്കലാക്കി മദ്യം അകത്താക്കുകയായിരുന്നു.
സെപ്റ്റംബർ 26, 2026-നാണ് ഈ സംഭവം നടന്നത്. മദ്യം കുടിച്ചതിനെത്തുടർന്ന് ലഹരിയിലായ കുരങ്ങൻ കടയ്ക്കുള്ളിലെ ബിയർ പെട്ടികൾക്ക് മുകളിൽ കിടന്നുറങ്ങുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
അപ്രതീക്ഷിതമായ കാഴ്ച കണ്ട് കടയിലുണ്ടായിരുന്നവരും നാട്ടുകാരും അമ്പരന്നുപോയി. തുടർന്ന് കുരങ്ങൻ ലഹരി വിട്ടുണർന്നതോടെ അക്രമാസക്തനാവുകയും കടയ്ക്കുള്ളിലെ സാധനങ്ങൾ മറിച്ചിടുകയും ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഇതിനിടെ കടയിലെ ജീവനക്കാരനെ കുരങ്ങൻ കടിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബിർസ മുണ്ട
ജൈവിക ഉദ്യാനത്തിലെ രക്ഷാസംഘം ഏറെ പണിപ്പെട്ടാണ് കുരങ്ങിനെ സുരക്ഷിതമായി പിടികൂടിയത്. കുരങ്ങിന് പരിക്കേൽക്കാതെ കടയിൽ നിന്ന് മാറ്റുക എന്ന ലക്ഷ്യത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് നടപടികൾ പൂർത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

