അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ പതിപ്പുകൾ നിർമ്മിച്ച് വിപണിയിൽ വിറ്റഴിച്ച കേസിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാരെ കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം അറസ്റ്റ് ചെയ്തു. മംഗഫിൽ അധികൃതർ നടത്തിയ രഹസ്യ നീക്കത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്.
150 ദിനാർ വിലമതിക്കുന്ന മൂന്ന് പെർഫ്യൂം കുപ്പികൾ വെറും 17 ദിനാറിന് വിൽപ്പന നടത്തിയ ഒരാളെയാണ് ആദ്യം പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തുടർ അന്വേഷണത്തിലാണ് വ്യാജ ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും സംഭരിക്കുകയും ചെയ്തിരുന്ന രഹസ്യ കേന്ദ്രം കണ്ടെത്തിയത്.
ഇവിടെ നടത്തിയ വിശദമായ പരിശോധനയിൽ പ്രമുഖ ബ്രാൻഡുകളുടെ പേരിലുള്ള ഏകദേശം 4,000 പെർഫ്യൂം കുപ്പികൾ, സുഗന്ധ എണ്ണകൾ, ആൽക്കഹോൾ, പെർഫ്യൂം നിറയ്ക്കാനുപയോഗിക്കുന്ന വിവിധ ഉപകരണങ്ങൾ എന്നിവ പിടിച്ചെടുത്തു. യഥാർത്ഥ ഉൽപ്പന്നങ്ങളുടെ മാതൃകയിലുള്ള കുപ്പികളിൽ വ്യാജ ദ്രവ്യങ്ങൾ നിറച്ച് ഒറിജിനൽ ആണെന്ന വ്യാജേനയാണ് ഇവർ കച്ചവടം നടത്തിയിരുന്നത്.
കേസിൽ അറസ്റ്റിലായ പ്രതികളെയും പിടിച്ചെടുത്ത തെളിവുകളും കൂടുതൽ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

