ആലുവ ∙ തോട്ടുമുഖം മഹിളാലയം പാലത്തിൽ നിന്ന് ചൊവ്വാഴ്ച രാവിലെ പെരിയാറിലേക്ക് ചാടിയ മാള സ്വദേശിയെന്ന് സംശയിക്കുന്ന യുവാവിനായി നടത്തിയ തെരച്ചിൽ ഇതുവരെ ഫലം കണ്ടില്ല. ഇതിനിടെ, നദിയിൽ നടത്തിയ പരിശോധനയിൽ മറ്റൊരു യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
അങ്കമാലിയിൽ നിന്ന് കാണാതായ വ്യക്തിയുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഈ മൃതദേഹം ബന്ധുക്കൾ എത്തി ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല.
നാട്ടിലെ മുങ്ങൽ വിദഗ്ധരുടെയും അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തിലാണ് പെരിയാറിൽ സമഗ്രമായ തിരച്ചിൽ പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

