കണ്ണൂർ എളയാവൂരിലുണ്ടായ മണ്ണിടിച്ചിലിന് കാരണം ദേശീയപാത അതോറിറ്റിയുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ ഡിസൈൻ പിഴവാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മാണം നടക്കുന്ന എളയാവൂർ സൗത്തിലാണ് തിങ്കളാഴ്ച രാത്രിയോടെ കനത്ത മണ്ണിടിച്ചിലും സംരക്ഷണഭിത്തി തകർച്ചയുമുണ്ടായത്.
ഏകദേശം 75 മീറ്റർ നീളത്തിലും 15 അടിയോളം താഴ്ചയിലുമാണ് മണ്ണ് ഇടിഞ്ഞുവീണത്. തുടർന്ന് ചൊവ്വാഴ്ച രാവിലെ ആറോടെ സംരക്ഷണഭിത്തി പൂർണ്ണമായി തകരുകയായിരുന്നു.
2023ൽ സമാനമായ രീതിയിൽ ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായിരുന്നതായും, എന്നിട്ടും ദേശീയപാത അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ ഫലപ്രദമായ മുൻകരുതലുകളും ഇടപെടലുകളും ഉണ്ടായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

