എറണാകുളം ജില്ലയിലെ പിറവം മൂവാറ്റുപുഴയാറ്റിൽ അമ്മയുടെയും രണ്ടു വയസ്സോളം പ്രായമുള്ള കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം നാടറിയുന്നത്.
മുളക്കുളം പാലത്തിന് സമീപം പുഴയിലൂടെ മൃതദേഹങ്ങൾ ഒഴുകിനടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പൊലീസ് സംഘം മൃതദേഹങ്ങൾ കരയ്ക്ക് എത്തിച്ചു. മരിച്ചവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളോ തിരിച്ചറിയൽ രേഖകളോ ഇതുവരെ ലഭ്യമായിട്ടില്ല.
പ്രാഥമിക ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പിറവം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണം അപകടകരമായ സാഹചര്യത്തിലാണോ അതോ ആത്മഹത്യയാണോ എന്ന് വ്യക്തത വരുത്തുന്നതിനായി പൊലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

