സംവിധായകൻ ജോയ് കെ മാത്യു തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ടുമോറോ എന്ന ആന്തോളജി ചിത്രത്തിലെ അഞ്ചാമത്തെ ഭാഗമായ വട്ടിപ്പലിശയുടെ ചിത്രീകരണം വിജയകരമായി പൂർത്തിയായി. ജോയ് കെ.
മാത്യു, മോളി കണ്ണമാലി, സുജ, അലക്സ് എന്നിവരാണ് ഈ ഭാഗത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സാലി മൊയ്ദീൻ ആണ്.
സ്നേഹം, സഹകരണം, മാനവികത എന്നിവയുടെ അടിസ്ഥാനത്തിൽ മനുഷ്യബന്ധങ്ങളുടെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന ഒരു ആന്തോളജി ചിത്രമാണ് ടുമോറോ. വിവിധ ഭാഷകളിൽ നിന്നുള്ള അഭിനേതാക്കൾ അണിനിരക്കുന്ന ഈ പ്രോജക്റ്റിൽ ഇതിനകം അൺബ്രേക്കബിൾ, വാലറ്റ്, സ്റ്റോറീസ് ഓൺ ദി കാൻവാസ്, വട്ടിപ്പലിശ എന്നീ ഭാഗങ്ങൾ പൂർത്തിയായിക്കഴിഞ്ഞു.
ആകെ ആറ് കഥകളാണ് ഈ ആന്തോളജിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രൊഡക്ഷൻ കോഡിനേറ്റർ ജോസ് വർഗീസ് അറിയിച്ചതനുസരിച്ച്, ചിത്രത്തിന്റെ അവസാന ഭാഗമായ ദ ഡോൺ-ന്റെ ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കും.
തുടർന്ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. ജോയ് കെ.
മാത്യുവിന്റെ ഇരുപത്തിരണ്ടാമത്തെ ചലച്ചിത്ര സംരംഭമാണിത്. 1992-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത നൊമ്പരവീണ എന്ന പരമ്പരയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്ത് ശ്രദ്ധേയനാകുന്നത്.
തുടർന്ന് അഭയം, സഹനം, ദാനം, മരണാനന്തരം, കാണാക്കാഴ്ചകൾ, ആത്മാക്കളുടെ നൊമ്പരം, വിശ്വാസം, വറുതിക്കാലത്തെ വസന്തം, ജലസ്പർശം കൊതിക്കുന്ന വേരുകൾ, ഡിപ്പെൻഡൻസ്, ടുമോറോ, അൺബ്രേക്കബിൾ, വാലറ്റ്, ഗോസ്റ്റ് പാരഡൈസ്, സ്റ്റോറീസ് ഓൺ ദി കാൻവാസ്, വട്ടിപ്പലിശ തുടങ്ങി പതിനേഴോളം ചിത്രങ്ങളിൽ അദ്ദേഹം സംവിധായകനായും അഭിനേതാവായും പങ്കുവഹിച്ചിട്ടുണ്ട്. കൂടാതെ, സേവ്യർ ഓഫ് ട്രീസ്, പുനർജ്ജനി തേടുന്ന പാർവ്വതി പുത്തനാർ, മദർ തെരേസയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ദി എയ്ഞ്ചൽ ഓഫ് ടെൻഡർനെസ്സ്, സല്യൂട്ട് ദി നേഷൻസ് തുടങ്ങിയ ശ്രദ്ധേയമായ ഡോക്യുമെന്ററികളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

