ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു തുടര്‍ച്ചയായ രണ്ടാം തവണയും ചാമ്പ്യന്‍പട്ടം നിലനിർത്തിയപ്പോൾ, ടീമിന്റെ വിജയയാത്രയിൽ ദേവദത്ത് പടിക്കല്‍ വഹിച്ച പങ്ക് നിര്‍ണായകമായിരുന്നു. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ പടിക്കല്‍ 15 ഇന്നിംഗ്സുകളില്‍ നിന്ന് 168.72 എന്ന ശ്രദ്ധേയമായ സ്ട്രൈക്ക് റേറ്റോടെ 464 റണ്‍സാണ് അടിച്ചുകൂട്ടിയത്.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം സ്വന്തം തട്ടകമായ ബെംഗളൂരുവിലേക്ക് മടങ്ങിയെത്തിയ താരം, തന്റെ പഴയ ഫോമിലേക്ക് മടങ്ങിയെത്തിയത് ടീമിന് വലിയ കരുത്തായി. ടീമിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് മോ ബോബട്ട്, പടിക്കലിന്റെ പ്രകടനത്തെയും നേതൃത്വഗുണങ്ങളെയും പ്രത്യേകം എടുത്തുപറഞ്ഞു.
ഭാവിയില്‍ ടീമിനെ നയിക്കാന്‍ കെല്‍പ്പുള്ള താരമാണ് പടിക്കലെന്ന് അദ്ദേഹം വ്യക്തമാക്കി. ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ടും വിരാട് കോലിയും നല്കിയ അടിത്തറ അതേ ആവേശത്തോടെ മുന്നോട്ട് കൊണ്ടുപോകാന്‍ പടിക്കലിന് സാധിച്ചുവെന്ന് ബോബട്ട് വിലയിരുത്തി.
ആർസിബിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പങ്കുവെച്ച ഡോക്യുമെന്ററിയിൽ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു: ”ബാറ്റിംഗിലെ തന്റെ ഇന്റന്‍ഡ് (ശൈലി) കൂടുതല്‍ മെച്ചപ്പെടുത്താനും ടീമിനായി വലിയ സ്വാധീനം ചെലുത്താനും ഞങ്ങള്‍ അവനോട് ആവശ്യപ്പെട്ടിരുന്നു. അതിനെ അവന് പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു.
സ്വാര്‍ത്ഥതയില്ലാതെ ടീമിന് വേണ്ടി പടിക്കല്‍ നടത്തിയ പ്രകടനം അഭിനന്ദനാര്‍ഹമാണ്,” നിലവില്‍ രജത് പാട്ടിദാര്‍ ടീമിനെ വിജയകരമായി നയിക്കുന്നുണ്ടെങ്കിലും, പടിക്കലിനെ ഭാവി നായകനായാണ് മാനേജ്മെന്റ് കാണുന്നത്. 25 വയസ്സ് മാത്രം പ്രായമുള്ള താരം തന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
ആര്‍സിബി മെന്ററും ബാറ്റിംഗ് കോച്ചുമായ ദിനേശ് കാര്‍ത്തിക്കും യുവതാരത്തിന് പിന്തുണയുമായി രംഗത്തെത്തി. ”അസാമാന്യമായ പ്രകടനമാണ് അവന് കാഴ്ചവെച്ചത്.
ഈ ടീമിലെ ഏക തദ്ദേശീയ താരം അവനാണ്. അവന് ബെംഗളൂരുവിനെ പ്രതിനിധീകരിക്കുന്നു.
തന്റെ പ്രായത്തിനപ്പുറമുള്ള കളിസാഹചര്യങ്ങള് മനസ്സിലാക്കാനുള്ള കഴിവ് അവനുണ്ട്,” കാര്‍ത്തിക്ക് അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ച് ഐപിഎല്‍ സീസണുകളായി ടീമിനൊപ്പമുള്ള പടിക്കൽ, ഭാവിയിൽ ടീമിനെ നയിക്കാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയാണെന്നാണ് മാനേജ്മെന്റിന്റെ പൊതുവായ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

