ഹരിയാനയിലെ ഫരീദാബാദിൽ ഗർഭിണിയായ യുവതി അതിദാരുണമായി കൊല്ലപ്പെട്ടു. പഞ്ച്ശീൽ കോളനിയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്.
ആറുമാസം ഗർഭിണിയായിരുന്ന നേഹ കുമാരി (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അമിത് ഗുപ്തയ്ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബിഹാറിലെ മുസാഫർപുർ സ്വദേശിനിയാണ് കൊല്ലപ്പെട്ട നേഹ.
ഉത്തർപ്രദേശിലെ ഹർദോയ് സ്വദേശിയായ അമിതും നേഹയും കഴിഞ്ഞ വർഷം ഏപ്രിലിലാണ് വിവാഹിതരായത്. അടുത്തിടെയാണ് ഇരുവരും പഞ്ച്ശീലിലേക്ക് താമസം മാറിയത്.
വ്യാഴാഴ്ച രാവിലെ ദമ്പതികൾ തമ്മിൽ കടുത്ത വാക്ക് തർക്കമുണ്ടായതായി പോലീസ് വ്യക്തമാക്കുന്നു. ഇതിനിടെ അമിത്, നേഹയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം അമിത് സ്വന്തം അമ്മാവനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു. അമ്മാവൻ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നു. കൃത്യത്തിന് ശേഷം പ്രതിയായ അമിത് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ ഊർജിതമാക്കിയതായി അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

