സംവിധായകൻ അഹമ്മദ് കബീർ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘മെനി മെനി ഹാപ്പി റിട്ടേൺസ്’ എന്ന സിനിമയിലെ ആദ്യ ഗാനം ആസ്വാദകരുടെ മുന്നിലെത്തി. സംഗീത സംവിധായകൻ ഗോവിന്ദ് വസന്തയാണ് ഈ ചിത്രത്തിന് ഈണമിട്ടിരിക്കുന്നത്.
യുവത്വത്തിന്റെ ഊർജ്ജം തുളുമ്പുന്ന ഈട്രാപ്പുകളോടെ നായകന്റെയും നായികയുടെയും പ്രണയാനുഭൂതികളെ മനോഹരമായി അടയാളപ്പെടുത്തുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാർ ആണ്. ദൃശ്യവിസ്മയമൊരുക്കുന്ന ഈ പാട്ടിന്റെ കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത് അനുഷ വിശ്വനാഥൻ ആണ്.
ഗായകൻ കൃഷ്ണയും സെബ ടോമിയും ചേർന്നാണ് ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത്. വിവിധ ചിത്രങ്ങളിലൂടെ സംഗീത ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭനായ സംഗീത സംവിധായകനാണ് ഗോവിന്ദ് വസന്ത.
‘ജൂൺ’, ‘മധുരം’ എന്നീ വിജയചിത്രങ്ങൾക്കും ‘കേരള ക്രൈം ഫയൽസ്’ എന്ന ജനപ്രിയ പരമ്പരയ്ക്കും ശേഷം അഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏറെ പ്രതീക്ഷകളോടെയാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. നീണ്ട
ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യൻ താരം കാളിദാസ് ജയറാം മലയാളത്തിൽ നായകനായി തിരിച്ചെത്തുന്ന ഈ സിനിമ, പ്രേക്ഷകരിൽ നൊസ്റ്റാൾജിയ ഉണർത്തുന്ന ഒരു റൊമാന്റിക് കോമഡി ചിത്രമായാണ് അണിയറയിൽ ഒരുങ്ങുന്നത്. പുതുമുഖ താരം ലക്ഷ്മി ജ്യോതിഷാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്.
കാളിദാസിന്റെ പിതാവിന്റെ വേഷത്തിൽ പ്രമുഖ താരം ലാൽ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മങ്കി ബിസിനസ് ബാനറിൽ ഹസ്സൻ റഷീദും അഹമ്മദ് കബീറും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ വിതരണാവകാശം പ്രമുഖ നിർമ്മാണ കമ്പനിയായ ഭാവന സ്റ്റുഡിയോസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്.
‘ആട്ടം’ എന്ന ചിത്രത്തിലൂടെ മികച്ച ചിത്രസംയോജനത്തിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കിയ മഹേഷ് ഭുവനേന്ദാണ് ഈ സിനിമയുടെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. അഹമ്മദ് കബീർ ചിത്രങ്ങളുടെ പ്രധാന സവിശേഷതയായ മനോഹരമായ ദൃശ്യാനുഭവം സമ്മാനിച്ച ജിതിൻ സ്റ്റാനിസ്ലാവസ് തന്നെയാണ് ഈ സിനിമയ്ക്കും ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
കോ-പ്രൊഡ്യൂസേഴ്സ്: പൗലോസ് തേപ്പാല, വിനീത കോശി, ഓഡിയോഗ്രാഫി: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ: ശരത് കുമാർ കെ.വി, പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, ലിറിക്സ്: വിനായക് ശശികുമാർ, കളറിസ്റ്റ്: ശ്രീക് വാര്യർ, വി എഫ് എക്സ്: ഡിജിബ്രിക്സ്, സ്റ്റിൽസ്: അർജുൻ തോമസ്, പബ്ലിസിറ്റി ഡിസൈൻ: റോസ്റ്റഡ് പെപ്പർ, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഒ: അപർണ ഗിരീഷ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

