സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത പുതിയ ചിത്രമായ ‘ജയിലർ 2’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നു. സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ വലിയ നേട്ടമാണ് ചിത്രം സ്വന്തമാക്കുന്നത്.
കേരളത്തിൽ 800 സ്ക്രീനുകളിൽ സർക്കാക്കാലത്തെ എക്കാലത്തെയും വലിയ റെക്കോർഡ് റിലീസായിട്ടാണ് ചിത്രം എത്തിയത്. ആദ്യ ദിനം സംസ്ഥാനത്ത് 4000 ഷോകളാണ് പ്രദർശിപ്പിച്ചത്.
കഴിഞ്ഞ ഒക്ടോബർ 15 ന് തിയേറ്ററുകളിൽ എത്തിയ ഈ ബിഗ് ബജറ്റ് ചിത്രം, സാൿനിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ഒൻപത് ദിവസങ്ങൾ കൊണ്ട് ആഗോള തലത്തിൽ 680 കോടി രൂപയാണ് കളക്ഷൻ നേടിയിരിക്കുന്നത്. അതേസമയം ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ആമസോൺ പ്രൈം വീഡിയോയാണ്.
തിയേറ്റർ പ്രദർശനം പൂർത്തിയായ ശേഷമാകും ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുക. എന്നാൽ സ്ട്രീമിംഗ് തിയതി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസാണ്. മലയാളത്തിന്റെ മെഗാതാരം മോഹൻലാൽ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് കേരളത്തിൽ ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത വർധിപ്പിച്ചിട്ടുണ്ട്.
ആദ്യ ഭാഗത്തിൽ അതിഥി വേഷത്തിലെത്തി വലിയ കൈയടി നേടിയ മോഹൻലാൽ രണ്ടാം ഭാഗത്തിലും എത്തിയത് മലയാളി പ്രേക്ഷകരുടെ പ്രതീക്ഷകൾ ഇരട്ടിയാക്കാൻ കാരണമായി. രജനികാന്തിന്റെയും മോഹൻലാലിന്റെയും ഒപ്പമുള്ള സാന്നിധ്യം തിയേറ്ററുകളിൽ വലിയ ആവേശം സൃഷ്ടിക്കുന്നുണ്ട്.
ചിത്രത്തിലെ മറ്റു അതിഥി താരങ്ങളുടെ പ്രകടനങ്ങളും മികച്ചതാണെന്നാണ് തിയേറ്റർ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. വലിയ വിജയമായ ‘ജയിലറി’ന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ഈ ചിത്രത്തിൽ ശിവ രാജ്കുമാറും പ്രധാന വേഷത്തിൽ തിരിച്ചെത്തുന്നുണ്ട്.
സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ തുടങ്ങിയവരും ചിത്രത്തിലെ താരനിരയിലുണ്ട്.
ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നെൽസൺ ആണ്. നിർമ്മാതാവ്: കലാനിധി മാരൻ, ബാനർ: സൺ പിക്ചേഴ്സ്, ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റിംഗ്: ആർ.
നിർമ്മൽ, സംഗീതം: അനിരുദ്ധ് രവിചന്ദർ. പ്രൊഡക്ഷൻ ഡിസൈനർ: ഡോ.
കെ. കിരൺ, ആക്ഷൻ: ചേതൻ ഡി’സൂസ, കോസ്റ്റ്യൂം ഡിസൈനർമാർ: പല്ലവി സിംഗ്, മുതുൽ ഹഫീസ്, സൗണ്ട് മിക്സ്: സുരേൻ ജി., സൗണ്ട് ഡിസൈൻ: സുരേൻ ജി., എസ്.
അളഗിയകൂത്തൻ, കളറിസ്റ്റ്: ആൻഡ്രിയാസ് ബ്രൂക്കൽ, ഡി.ഐ. ലാബ്: അന്നപൂർണ സ്റ്റുഡിയോസ്, വി.എഫ്.എക്സ്.
പ്രൊഡ്യൂസർ: സന്തോഷ് രാജു, മേക്കപ്പ്: പട്ടണം റഷീദ്, സി. ഹരിനാഥ്, സ്റ്റിൽസ്: വി.
സിത്തിരസു, പബ്ലിസിറ്റി ഡിസൈൻ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർമാർ: ഡി. രമേഷ് കുച്ചിരായർ, ആർ.
എസ്. സുരേഷ് മണിയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ റെഡ്ഡി, പി.ആർ.ഒ: ശബരി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

