സസ്പെൻഷനിലായ മുൻ ഗൺമാൻമാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം യാത്രാ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. രക്ഷാപ്രവർത്തനത്തിനിടെ മർദ്ദനമേറ്റ സംഭവത്തിൽ അന്വേഷണവിധേയമായി സസ്പെൻഷനിൽ കഴിയുന്ന അനിൽകുമാർ, സന്ദീപ് എന്നിവർ ഔദ്യോഗിക കാറിൽ യാത്ര ചെയ്തെന്നാണ് ഔദ്യോഗിക രേഖകളിൽ വ്യക്തമാക്കുന്നത്.
കൊച്ചിയിൽ വെച്ച് യാദൃച്ഛികമായി കണ്ടുമുട്ടിയ ഇവർക്ക് വാഹനം ലിഫ്റ്റ് നൽകിയെന്നായിരുന്നു ഡ്രൈവർ ഷിനോജ് നൽകിയ പ്രാഥമിക മൊഴി. എന്നാൽ ഈ വിശദീകരണം മുഖവിലയ്ക്കെടുക്കാൻ കഴിയില്ലെന്നാണ് ഇന്റലിജൻസ് വിഭാഗത്തിന്റെ വിലയിരുത്തൽ.
സസ്പെൻഷനിലായ ഉദ്യോഗസ്ഥർ പിണറായി വിജയൻ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനം നിരന്തരം ഉപയോഗിച്ചിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. എറണാകുളത്ത് നിശ്ചയിച്ചിരുന്ന ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഡ്രൈവർ നേരത്തെ തന്നെ ഔദ്യോഗിക വാഹനവുമായി അവിടേക്ക് പുറപ്പെട്ടിരുന്നു.
പിണറായി വിജയൻ ട്രെയിൻ മാർഗ്ഗം എത്തുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാൽ അവസാന നിമിഷം പരിപാടി റദ്ദാക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹം എറണാകുളത്ത് എത്തിയിരുന്നില്ല.
തുടർന്ന് താൻ മാത്രം മടങ്ങിവരുന്ന വഴിയാണ് അനിൽകുമാറിന് വാഹനത്തിൽ കയറാൻ അനുമതി നൽകിയതെന്നായിരുന്നു ഡ്രൈവർ ഷിനോജിന്റെ വിശദീകരണം. എങ്കിലും കാറിൽ അനിൽകുമാർ മാത്രമായിരുന്നില്ല ഉണ്ടായിരുന്നതെന്നും, ഇതേ മർദ്ദന കേസിൽ സസ്പെൻഷനിൽ കഴിയുന്ന മറ്റൊരു മുൻ ഗൺമാനും പ്രതിയുമായ സന്ദീപും വാഹനത്തിൽ ഒപ്പമുണ്ടായിരുന്നുവെന്ന് ഇന്റലിജൻസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

