കൊല്ലം ജില്ലയിലെ ഓച്ചിറയിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരിയായ യുവതി മരണപ്പെട്ടു. വയനകം സരസ്വതി ഭവനത്തിൽ ഷൈനി (50) ആണ് അന്തരിച്ചത്.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞദിവസം സ്വന്തം വീട്ടിൽ നിലവിളക്ക് കൊളുത്തിയ ശേഷം ടെലിവിഷൻ കാണുന്നതിനിടയിലാണ് അപകടമുണ്ടായത്.
വിളക്കിൽ നിന്നും അപ്രതീക്ഷിതമായി വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു. ഈ സമയം ഷൈനിയുടെ അമ്മയും സഹോദരിയുടെ മകനും വീടിന്റെ പൂജാമുറിയിൽ പ്രാർഥനകളിൽ ആയിരുന്നു.
അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ഷൈനിയെ ആദ്യം ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും, നില വഷറായതിനെ തുടർന്ന് പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. അവിടെ ചികിത്സയിൽ തുടരവെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.
ഓച്ചിറ ബഡ്സ് സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ഷൈനി. സംഭവവുമായി ബന്ധപ്പെട്ട് ഓച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

