സംഗീത ആസ്വദകർക്കായി പുതിയൊരു ഓപ്പൺ സോഴ്സ് ബദൽ ആപ്ലിക്കേഷനാണ് ബിറ്റ്കോർഡ് (BitChord). ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലെ അനാവശ്യ ഫീച്ചറുകളും പരസ്യങ്ങളും നൽകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കിക്കൊണ്ട് കൂടുതൽ വ്യക്തതയോടെ സംഗീതം ആസ്വദിക്കാൻ ഈ ആപ്പ് സഹായിക്കുന്നു.
ആപ്പിൾ മ്യൂസിക്കിന്റെ ലുക്കും ഫീലുമാണ് ബിറ്റ്കോർഡ് നൽകുന്നത്. അതേസമയം ഇത് യൂട്യൂബ് മ്യൂസിക്കിന്റെ ലൈബ്രറി ആണ് ഉപയോഗിക്കുന്നത്.
ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്യാതെ തന്നെ ഇതിന്റെ ഭൂരിഭാഗം ഫീച്ചറുകളും ഉപയോഗിക്കാൻ സാധിക്കും. പ്ലേലിസ്റ്റുകളും ഹിസ്റ്ററിയും കൈമാറാൻ മാത്രമാണ് ലോഗിൻ ആവശ്യമുള്ളത്.
സ്പോട്ടിഫൈ പ്ലേലിസ്റ്റുകളും ഇതിലേക്ക് മാറ്റിയെടുക്കാൻ കഴിയും. പരസ്യങ്ങളില്ലാത്ത യൂസർ ഇന്റർഫേസും മികച്ച കസ്റ്റമൈസേഷൻ ഓപ്ഷനുകളുമാണ് ഇതിന്റെ പ്രധാന പ്രത്യേകതകൾ.
വൈഫൈ, മൊബൈൽ ഡാറ്റ എന്നിവയ്ക്കായി വ്യത്യസ്ത ഓഡിയോ നിലവാരം നിശ്ചയിക്കാനും, ഡൗൺലോഡ് സൈസ് പരിമിതപ്പെടുത്താനും, ഇക്വലൈസർ ക്രമീകരിക്കാനുമുള്ള സൗകര്യമുണ്ട്. കൂടാതെ ലിറിക്സ് സോഴ്സുകൾ തിരഞ്ഞെടുക്കാനും ലോക്കൽ മ്യൂസിക് പ്ലേ ചെയ്യാനും ഇതിൽ സാധിക്കും.
എന്നാൽ ക്ലൗഡ് സിൻകിംഗ് ഇല്ലാത്തതിനാൽ ഡാറ്റാ നഷ്ടപ്പെടാതിരിക്കാൻ സെറ്റിങ്സും ഹിസ്റ്ററിയും JSON ഫയലായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം. സ്മാർട്ട് സ്പീക്കറുകൾ, സ്മാർട്ട് വാച്ചുകൾ, ആൻഡ്രോയിഡ് ഓട്ടോ തുടങ്ങിയ ഡിവൈസുകളിൽ ഉപയോഗിക്കുന്നതിന് ഔദ്യോഗിക ആപ്പുകളെ തന്നെ ആശ്രയിക്കേണ്ടി വരുമെങ്കിലും, ആൻഡ്രോയിഡ് ഫോണുകളിൽ സംഗീതം ആസ്വദിക്കാൻ ബിറ്റ്കോർഡ് മികച്ചൊരു അനുഭവം നൽകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

