കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ ചികിത്സയ്ക്കായെത്തിയ അഞ്ചു വയസ്സുള്ള പെൺകുട്ടിക്ക് തെരുവുനായയുടെ ആക്രമണത്തിൽ പരുക്ക്. കുട്ടിയുടെ കഴുത്തിന് കടിയൽക്കുകയും മുഖത്ത് മാന്തുകയും ചെയ്തു.
ഏറ്റുമാനൂർ പട്ടിത്താനത്തുനിന്നെത്തിയ വിന്നുവിന്റെ കുട്ടിക്കാണ് ഈ ദുരനുഭവമുണ്ടായത്. വ്യാഴാഴ്ച രാവിലെ ഒൻപതരയോടെയാണ് സംഭവം നടന്നത്.
ആശുപത്രി വളപ്പിലെ പൊടിപാറ കെട്ടിടത്തിന് സമീപമുള്ള ശുചിമുറിക്കെതിരെയുള്ള മരച്ചുവട്ടിലെ തറയിൽ ഇരിക്കുകയായിരുന്നു കുഞ്ഞ്. ഇ Aതുസമയത്ത് കൈക്കുഞ്ഞുമായി അടുത്തുതന്നെയുണ്ടായിരുന്നു വിന്നു.
കുട്ടിയുടെ കാലിലുണ്ടായ നീർക്കെട്ടിന് ഓർത്തോ വിഭാഗത്തിൽ ചികിത്സ തേടിയെത്തിയതായിരുന്നു കുടുംബം. ആശുപത്രിയിൽ തിരക്ക് കുറഞ്ഞ ശേഷം ഡോക്ടറെ കാണാമെന്നു കരുതി മാറിയിരുന്നപ്പോഴാണ് നായ ആക്രമിച്ചത്.
ഉടൻ തന്നെ കുട്ടിയെ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീഡിയാട്രിക് സർജറി വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
മുറിവ് ഗുരുതരമല്ലെങ്കിലും 24 മണിക്കൂർ നിരീക്ഷണത്തിന് ശേഷം ആവശ്യമെങ്കിൽ തുന്നലിടുമെന്നും പ്രതിരോധ കുത്തിവയ്പ്പുകൾ നൽകിയെന്നും അധികൃതർ വ്യക്തമാക്കി. ഇതിനുപുറമേ കോട്ടയം നഗരസഭയിലും സമീപ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ വ്യാപക ആക്രമണത്തിൽ ഒട്ടേറെപ്പേർക്ക് പരുക്കേറ്റു.
നഗരത്തിലെ ചുങ്കം, വാരിശേരി, കൂടയംപടി, കുടമാളൂർ, പാണ്ഡവം തുടങ്ങിയ വിവിധ മേഖലകളിലാണ് ആളുകൾക്ക് കടിയേറ്റത്. രാത്രി എട്ടുമണിയോടെയായിരുന്നു വിവിധയിടങ്ങളിൽ ആക്രമണമുണ്ടായത്.
പലരുടെയും കൈകാലുകൾക്കാണ് കടിയേറ്റത്. ഇല്ലിക്കൽ സ്വദേശി ശ്രീകാന്ത് (38), കുടയംപടി സ്വദേശി കെ.പി ഉണ്ണി (28), ഓട്ടോ ഡ്രൈവർ മധു (57), വിജയൻ (70), സിദ്ധാർഥ് (24), ജയപാലൻ (72), കോമളകുമാരി (68), ശിവറാം എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണർകാട് സ്വദേശികളായ റൂഫസ് ജോൺ, കെ.വി.ജേക്കബ്, അലൻ ജോസ് എന്നിവർ ജനറൽ ആശുപത്രിയിലും ചികിത്സ തേടി. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ കുടമാളൂർ അമ്പാടിക്കവല മുതൽ കോട്ടയം മെഡിക്കൽ കോളജ് ബൈപാസ് വരെയായിരുന്നു ആദ്യ ആക്രമണം.
പിന്നീട് ചുങ്കം ഭാഗത്തേക്ക് നായ നീങ്ങിയതായി പരുക്കേറ്റവർ പറഞ്ഞു. എട്ടുമണിയോടെ വാരിശേരി – ചുങ്കം ഭാഗങ്ങളിൽ റോഡിൽ ഉണ്ടായിരുന്നവർക്കും കടിയേറ്റു.
തുടർന്ന് വെളളിയാഴ്ച രാവിലെ അമ്പലക്കവലയിൽ വെച്ച് സ്കൂൾ ഓഫ് മെഡിക്കൽ എജ്യുക്കേഷനിലെ വിദ്യാർഥിനികളായ രണ്ടുപേരെയും നായ കടിച്ചു. അലിമ ഷെറിൻ (22), ഐശ്വര്യ മണി (22) എന്നീ വിദ്യാർഥിനികളാണ് കടിയേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്.
പിന്നീട് പഞ്ചായത്ത് ഏർപ്പെടുത്തിയ നായപിടുത്തക്കാരൻ എത്തിയാണ് നായയെ പിടികൂടിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

