ഉപകരണങ്ങൾക്കിടയിൽ ടാബുകൾ പരസ്പരം കൈമാറുന്നത് കൂടുതൽ ലളിതമാക്കി കൊണ്ട് ഗൂഗിൾ ക്രോം പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചു. പഠന ആവശ്യങ്ങൾക്കായി വിവരങ്ങൾ ശേഖരിക്കുന്നവർക്കും ബ്രൗസറിന്റെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ പുതിയ നീകം തയ്യാറാക്കിയിരിക്കുന്നത്.
ലാപ്ടോപ്പിൽ നിന്ന് ഫോണിലേക്കോ തിരിച്ചോ ടാബുകൾ അയക്കുന്നതിനുള്ള സൗകര്യം നിലവിലുണ്ടെങ്കിലും, പുതിയ അപ്ഡേറ്റിലൂടെ ഒരു ഉപകരണം മാറുമ്പോൾ ആ പേജിൽ അവസാനമായി വായിച്ച ഭാഗം കൃത്യമായി ഓർമ്മവെക്കാൻ ഗൂഗിൾ ക്രോമിന് സാധിക്കും. ഇതിലൂടെ ഉപയോക്താക്കൾക്ക് തങ്ങൾ നിർത്തിയ ഭാഗത്തുനിന്ന് തന്നെ വായന തുടരാൻ സാധിക്കും.
വലിയ ഗവേഷണ പ്രബന്ധങ്ങൾ വായിക്കുന്ന വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഈ ഫീച്ചർ ഏറെ ഉപകാരപ്രദമാണ്. ഇത് സംബന്ധിച്ച് ഔദ്യോഗികമായി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നത് ഇങ്ങനെയാണ്: “പെഹേവിയറൽ ഇക്കണോമിക്സിനെക്കുറിച്ചുള്ള 50 പേജുള്ള ഒരു പ്രബന്ധത്തിന്റെ പകുതി ഭാഗത്താണ് നിങ്ങളെങ്കിൽ, അത് നിങ്ങളുടെ ഫോണിലേക്ക് അയച്ച് യാത്രയ്ക്കിടയിൽ നിർത്തിയ ഇടത്തുനിന്ന് തന്നെ വായന തുടരാൻ സാധിക്കും.” നീളമുള്ള ലേഖനങ്ങളും വാർത്തകളും ഡെസ്ക്ടോപ്പിൽ തുടങ്ങി യാത്രാവേളകളിൽ ഫോണിൽ തുടർന്നു വായിക്കാൻ ആഗ്രഹിക്കുന്നവർക്കും ഈ ഫീച്ചർ വളരെ സഹായകരമാണ്.
വിവിധ പങ്കിടൽ രീതികൾ ഡെസ്ക്ടോപ്പിലുള്ള ഒരു ടാബ് ഫോണിലേക്ക് പങ്കിടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ടാബിന്റെ മുകളിൽ വലതുവശത്തുള്ള മൂന്ന് ലംബ ബിന്ദുക്കളിൽ ക്ലിക്ക് ചെയ്ത് Cast, save, and share തിരഞ്ഞെടുക്കുക. തുടർന്ന് Send to your devices ഓപ്ഷൻ തിരഞ്ഞെടുക്കാം.
കൂടാതെ പേജിൽ എവിടെയെങ്കിലും റൈറ്റ് ക്ലിക്ക് ചെയ്തും ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്. ഫോണിൽ നിന്ന് ഡെസ്ക്ടോപ്പിലേക്ക് ടാബ് ഷെയർ ചെയ്യുന്നതിനായി, മൊബൈലിലെ ക്രോം ടാബിന്റെ മുകളിൽ വലതുവശത്തുള്ള മൂന്ന് ഡോട്ടുകളിൽ ക്ലിക്ക് ചെയ്ത ശേഷം Share > Send to your devices ഓപ്ഷൻ തിരഞ്ഞെടുക്കുക.
അല്ലെങ്കിൽ URL ബാറിലോ ടാബ് സെലക്ടറിലോ ലോങ് പ്രസ് ചെയ്തുകൊണ്ട് Send to your devices വഴി ഇത് ചെയ്യാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

