എന്‍ഡിഎ അധികാരത്തില്‍ എത്തിയതിന് ശേഷം പ്രതിഷേധ സമരങ്ങള്‍ക്ക് വഴങ്ങി ഒരു കേന്ദ്ര മന്ത്രി രാജി വെക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്. എത്ര വലിയ സമരങ്ങള്‍ ഉണ്ടായാലും മന്ത്രിമാര്‍ രാജി വെക്കില്ലെന്ന ബിജെപിയുടെ കീഴ്വഴക്കമാണ് ഇതോടെ തിരുത്തപ്പെട്ടിരിക്കുന്നത്.
സമരം ഇനിയും രാജ്യവ്യാപകമായി ആളിക്കത്തിയാല്‍ സര്‍ക്കാരിന്റെ നിലനില്പ് തന്നെ പ്രതിസന്ധിയയിലാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഈ നിര്‍ണ്ണായക തീരുമാനം. രാജ്യതലസ്ഥാനം സാക്ഷ്യം വഹിച്ച വലിയ സമരങ്ങളില്‍ പോലും മന്ത്രിമാരുടെ രാജിയിലൂടെ ഒരു ഒത്തുതീര്‍പ്പും ഇതുവരെ ഉണ്ടായിരുന്നില്ല.
എന്നാല്‍, ആ ചരിത്രമാണ് ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ഇപ്പോള്‍ മാറ്റിമറിച്ചിരിക്കുന്നത്. രാഷ്ട്രീയമായി ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയൊരു തിരിച്ചടി കൂടിയാണിത്.
സോനം വാങ്ചുക് സമരവേദിയില്‍ നിന്നും മാറ്റപ്പെട്ടതും പൊലീസിനെ ഉപയോഗിച്ച് സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതും സര്‍ക്കാരിന് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തത്. സമരത്തിന് പിന്തുണയേറുന്ന സാഹചര്യമാണ് പിന്നീട് ഉണ്ടായത്.
ധര്‍മ്മേന്ദ്ര പ്രധാന് രാജി വെച്ചില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുമെന്ന് അഭിജീത്ത് ദീപ്കെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമരം കൂടുതല്‍ ശക്തമാകുമെന്ന ഇന്റലിജൻസ് റിപ്പോര്‍ട്ടുകളും കേന്ദ്ര സര്‍ക്കാരിന് ലഭിച്ചിരുന്നു.
സമരവേദിയില്‍ നേരിട്ടെത്തി ഒരു അനുനയ നീക്കത്തിന് കേന്ദ്രം തയ്യാറാകാതിരുന്നതും തിരിച്ചടിയായി. മന്ത്രിയുടെ രാജിയില്ലാതെ തന്നെ സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചെങ്കിലും, മന്ത്രിയുടെ വകുപ്പ് മാറ്റി പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രം ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ സമരസമിതിയായ സിജെപി രാജി എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഒടുവില്‍ രാജിയല്ലാതെ മറ്റ് പോംവഴികളില്ലാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങളെത്തി.
കഴിഞ്ഞ പത്ത് ദിവസമായി അരങ്ങേറിയ സംഭവവികാസങ്ങള്‍ തന്നെ ഏറെ വേദനിപ്പിച്ചെന്നും സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിശദീകരിച്ചുകൊണ്ടാണ് ധര്‍മ്മേന്ദ്ര പ്രധാന് തന്റെ രാജി പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരും സിജെപിയും തമ്മിലുള്ള മൂന്നാം വട്ട
ചര്‍ച്ച ആരംഭിക്കുന്നതിന് വെറും ഒരു മണിക്കൂര്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു ഈ നാടകീയ പ്രഖ്യാപനം ഉണ്ടായത്. ഇതൊരു തുടക്കം മാത്രമാണെന്നും ഈ ആവേശത്തിന് തുടര്‍ച്ചയുണ്ടാകുമെന്നും അഭിജീത്ത് ദീപ്കെ പ്രതികരിച്ചു.
സധൈര്യം സമരമുഖത്തേക്ക് ഇറങ്ങിയ യുവാക്കളുടെ ഐതിഹാസിക വിജയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനും, ഭക്ഷണം, മെട്രോ ഗതാഗതം, ഇന്റര്‍നെറ്റ് എന്നിവ തടസ്സപ്പെടുത്തി സമരത്തെ ഞെക്കിക്കളയാനും ശ്രമം നടന്നെങ്കിലും യുവാക്കളുടെ സമരവീര്യത്തിന് മുന്നില്‍ അതൊന്നും ഫലം കണ്ടില്ല.
ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി കേന്ദ്ര സര്‍ക്കാരിന്റെ കുറ്റസമ്മതമായി കൂടിയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

