കെഎസ്ആർടിസി ഏർപ്പെടുത്തിയ സൗജന്യ യാത്രാ സൗകര്യങ്ങളും ഇന്ധന വിലയിലെ കുതിച്ചുചാട്ടവും സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ട സാഹചര്യത്തിൽ, സർവീസുകൾ നിർത്തിവെക്കാൻ ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
**ജൂലൈ** മാസം മുതൽ സമരം ആരംഭിക്കാനാണ് തീരുമാനം. നിലവിൽ ഒരു ബസ് സർവീസിന് പ്രതിദിനം ഏകദേശം 4000 രൂപയോളം നഷ്ടം നേരിടുന്നുണ്ടെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
വായ്പയെടുത്താണ് നിലവിൽ ജീവനക്കാരുടെ വേതനം നൽകുന്നതെന്നും, ഈ സ്ഥിതി തുടരുന്നത് അസാധ്യമാണെന്നും യോഗം വിലയിരുത്തി. **കോഴിക്കോട് – കുറ്റിയാടി, കോഴിക്കോട് – കുന്നമംഗലം, താമരശ്ശേരി, മുക്കം, മാവൂർ, വടകര, കൊയിലാണ്ടി** തുടങ്ങിയ പ്രധാന റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകൾ കടുത്ത സാമ്പത്തിക ബാധ്യതയിലാണ് പ്രവർത്തിക്കുന്നത്.
ഈ ഗുരുതരമായ സാഹചര്യം മുഖ്യമന്ത്രിയുടെയും ഗതാഗത മന്ത്രിയുടെയും ശ്രദ്ധയിൽ പലതവണ പെടുത്തിയിട്ടും യാതൊരുവിധ നടപടികളും സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ലെന്ന് യോഗം കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി **രാധാകൃഷ്ണൻ** അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി **എം.ഇ.ഗംഗാധരൻ**, ജില്ലാ ഭാരവാഹികളായ **കെ.പി.
മുഹമ്മദ് ഇസ്ഹാക്**, **അബ്ദുൾ അസീസ് മടവൂർ**, **കെ.എം.കെ.മോഹൻ** തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

