കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയ്ക്ക് സമീപം കിനാലൂർ പൂവ്വമ്പായി സ്കൂളിന് സമീപത്തായി കാർ യാത്രക്കാർക്ക് നേരെ ആക്രമണം. റോഡിൽ വച്ച് സൈഡ് നൽകിയില്ലെന്നാരോപിച്ച് കാർ തടഞ്ഞുനിർത്തിയാണ് അക്രമികൾ ആക്രമണം നടത്തിയത്.
സംഭവം നടന്നത് കഴിഞ്ഞ ദിവസമാണ്. വട്ടോളി ഭാഗത്തുനിന്നും കിനാലൂർ എഴുകണ്ടിയിലേക്ക് വരികയായിരുന്ന കാർ യാത്രക്കാർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
കാർ പിന്തുടർന്നെത്തിയ അഞ്ചംഗ സംഘം വാഹനം തടഞ്ഞുനിർത്തുകയും, തുടർന്ന് ഇരുമ്പ് ദണ്ഡും കല്ലും ഉപയോഗിച്ച് വാഹനത്തിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയുമായിരുന്നു. ഈ ആക്രമണത്തിൽ കാറിലുണ്ടായിരുന്ന എഴുകണ്ടി എച്ചിങ്ങാപൊയിൽ മിഥുലാജ് (31), ഏഴുകണ്ടിയിൽ ഫാസിൽ (32) എന്നിവർക്ക് പരിക്കേറ്റു.
പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികൾ കിനാലൂർ ആനക്കുണ്ടുങ്ങൽ സ്വദേശികളാണെന്ന് പരിക്കേറ്റവർ വെളിപ്പെടുത്തി.
സംഭവത്തിൽ പ്രതികൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് ബാലുശ്ശേരി പോലീസിലും, പോലീസ് കമ്മീഷണർക്കും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

