ഖത്തറിലെ റാസ് ലഫാന്‍ വ്യവസായ മേഖലയിലുണ്ടായ സ്ഫോടനത്തില്‍ മരണപ്പെട്ട വടകര തൂണേരി വെള്ളൂര്‍ സ്വദേശി കളരിയുള്ളതില്‍ അര്‍ജുന്റെ ഭൗതികശരീരം നാളെ നാട്ടിലെത്തിക്കും.
വിമാനമാര്‍ഗം പുലര്‍ച്ചെ 2.30-ഓടെ മൃതദേഹം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. തുടര്‍ന്ന് രാവിലെ 5 മണിയോടെ മൃതദേഹം തൂണേരിയിലെ വസതിയിലെത്തിക്കും.
തുടര്‍ന്നുള്ള പൊതുദര്‍ശനത്തിന് ശേഷം രാവിലെ 8 മണിയോടെ കുടുംബവീടിന്റെ വളപ്പില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും. കഴിഞ്ഞ നാല് വര്‍ഷമായി റാസ് ലഫാനിലെ സ്വകാര്യ കമ്പനിയില്‍ പ്ലാന്റ് സൂപ്പര്‍ വൈസറായി ജോലി ചെയ്തു വരികയായിരുന്നു അര്ജുന്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

