കേരളത്തിലെ സ്വർണവിപണിയിൽ ഇന്ന് രാവിലെ രേഖപ്പെടുത്തിയ ഗണ്യമായ വിലക്കുറവിന് പിന്നാലെ ഉച്ചയോടെ വിപണിയിൽ പ്രകടമായത് തിരുത്തൽ സ്വഭാവം. രാവിലെ ഗ്രാമിന് 255 രൂപയുടെ ഇടിവ് സംഭവിച്ചെങ്കിലും, ഉച്ചയായതോടെ വിപണിയിൽ ട്രെൻഡ് മാറി.
ഗ്രാമിന് 110 രൂപ വർധിച്ച് 12,955 രൂപ എന്ന നിരക്കിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഇതോടെ പവന് 880 രൂപ വർധിച്ച് 1,03,640 രൂപയായി പുതുക്കി നിശ്ചയിച്ചു.
രാജ്യാന്തര വിപണിയിലെ സ്വർണവിലയിലുണ്ടായ മാറ്റങ്ങളും ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിലെ വ്യതിയാനങ്ങളുമാണ് ഈ വിലക്കയറ്റത്തിന് കാരണമായതെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) സംസ്ഥാന ജനറൽ സെക്രട്ടറി എസ്.അബ്ദുൽ നാസർ വ്യക്തമാക്കി. രാവിലെ സംസ്ഥാനത്ത് വില നിശ്ചയിക്കുമ്പോൾ രാജ്യാന്തര വിപണിയിൽ ഔൺസിന് 3967 ഡോളർ ആയിരുന്നെങ്കിൽ, ഉച്ചയോടെ അത് 4017 ഡോളർ എന്ന നിലയിലേക്ക് ഉയരുകയായിരുന്നു.
18 കാരറ്റ് സ്വർണത്തിന്റെ വിലയിലും വർധനയുണ്ട്. എകെജിഎസ്എംഎ കണക്കുപ്രകാരം ഉച്ചയ്ക്കു ശേഷം ഗ്രാമിന് 90 രൂപ വർധിച്ച് 10,700 രൂപയിലാണ് വിൽപന.
അതേസമയം, കെജിഎസ്എംഎ നിശ്ചയിച്ച പ്രകാരം 10,650 രൂപയ്ക്കാണ് 18 കാരറ്റ് സ്വർണം വിൽക്കുന്നത്. വെള്ളി വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 235 രൂപയിൽ തുടരുന്നു.
നിലവിലെ വില പ്രകാരം സംസ്ഥാനത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,17,400 രൂപ നൽകണം. രാവിലത്തെ വിപണി വിശകലനം
ഇന്ന് രാവിലെ സംസ്ഥാനത്ത് ഗ്രാമിന് 255 രൂപ കുറഞ്ഞ് 12,845 രൂപയും, പവന് 2,040 രൂപ കുറഞ്ഞ് 1,02,760 രൂപയുമായിരുന്നു വില.
കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ മാത്രം പവൻ വിലയിൽ 8,360 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയേക്കുമെന്ന റിപ്പോർട്ടുകളും, ഡോളർ സൂചിക 101-ന് മുകളിൽ തുടരുന്നതും സ്വർണവിലയെ ബാധിക്കുന്നുണ്ട്.
പലിശ നിരക്ക് വർധിക്കുന്നത് നിക്ഷേപകരെ സ്വർണത്തിൽ നിന്ന് യുഎസ് ബോണ്ടുകളിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നതും വിലയിൽ സമ്മർദം ചെലുത്തുന്നു. Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി/ഐപിഒ/സ്വർണം മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

