കണ്ണൂർ പഴയങ്ങാടി എരിപുരത്ത് നടന്ന വാഹനാപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്.
പഴയങ്ങാടി ഭാഗത്ത് നിന്ന് എത്തിയ ഗുഡ്സ് വാഹനം പെട്രോൾ പമ്പിലേക്ക് പ്രവേശിക്കാൻ ശ്രമിക്കവേ, പിന്നാലെ എത്തിയ കാർ അതിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട
ഗുഡ്സ് വാഹനം എതിരെ വന്ന മറ്റൊരു കാറിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഗുഡ്സ് വാഹനത്തിന്റെ ഡ്രൈവർ ടി.പി.നാസറിനെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെത്തുടർന്ന് കെഎസ്ടിപി റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ചയും ഇതേ സ്ഥലത്ത് അപകടം ഉണ്ടായിരുന്നു.
നിയന്ത്രണം വിട്ട ലോറി സമീപത്തെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയാണ് അന്ന് അപകടം സംഭവിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

